---
title: "മയക്കുമരുന്ന് കേസുകളിൽ വിട്ടുവീഴ്ചയില്ല; ലഹരി ഗുളികകളുമായി പിടിയിലായ രണ്ട് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി"
english_title: "Two Saudi citizens arrested for possession of narcotics executed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/359180/two-saudi-citizens-arrested-for-possession-of-narcotics-executed"
published_at: "2026-05-13T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a04581bc18f8_h.jpg"
keywords: []
---

# മയക്കുമരുന്ന് കേസുകളിൽ വിട്ടുവീഴ്ചയില്ല; ലഹരി ഗുളികകളുമായി പിടിയിലായ രണ്ട് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി

> **Lead Summary:** **റിയാദ്: **ആംഫെറ്റാമൈൻ വിഭാഗത്തിൽപ്പെട്ട ലഹരി ഗുളികകൾ കടത്തുകയും വിതരണം ചെയ്യുകയും ചെയ്ത കേസിൽ സൗദി പൗരന്മാരായ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി. നാസർ ബിൻ മസ്അൽ ബിൻ റാഫിഹ് അൽ ഫരീജി അൽ റുവൈലി, അബ്ദുല്ല ബിൻ മുസൈഫിർ ബിൻ മർക്കി അൽ ഖദ്റാനി അൽ റുവൈലി എന്നിവരുടെ ശിക്ഷയാണ് വടക്കൻ അതിർത്തി പ്രവിശ്യയിൽ വെച്ച് നടപ്പിലാക്കിയത്.

## Article Content

**റിയാദ്: **ആംഫെറ്റാമൈൻ വിഭാഗത്തിൽപ്പെട്ട ലഹരി ഗുളികകൾ കടത്തുകയും വിതരണം ചെയ്യുകയും ചെയ്ത കേസിൽ സൗദി പൗരന്മാരായ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി. നാസർ ബിൻ മസ്അൽ ബിൻ റാഫിഹ് അൽ ഫരീജി അൽ റുവൈലി, അബ്ദുല്ല ബിൻ മുസൈഫിർ ബിൻ മർക്കി അൽ ഖദ്റാനി അൽ റുവൈലി എന്നിവരുടെ ശിക്ഷയാണ് വടക്കൻ അതിർത്തി പ്രവിശ്യയിൽ വെച്ച് നടപ്പിലാക്കിയത്.

ലഹരിമരുന്ന് കൈവശം വെച്ചതിനും വിതരണം ചെയ്യാൻ ശ്രമിച്ചതിനുമാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയത്. കേസിൽ നടത്തിയ വിശദമായ അന്വേഷണത്തിൽ ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തി.

പ്രതികളെ ബന്ധപ്പെട്ട കോടതിയിൽ ഹാജരാക്കി കുറ്റം തെളിഞ്ഞതോടെയാണ് വധശിക്ഷയ്ക്ക് വിധി പുറപ്പെടുവിച്ചത്. മേൽക്കോടതികളുടെ അംഗീകാരത്തിനും രാജകീയ ഉത്തരവിനും പിന്നാലെയാണ് ശിക്ഷ നടപ്പിലാക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/359180/two-saudi-citizens-arrested-for-possession-of-narcotics-executed)