---
title: "ആശ്വാസ വാര്‍ത്ത...! സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനം ഉടൻ, മെയ് 19 ന് മോചനമെന്ന് ആക്ഷൻ കൗൺസിൽ"
english_title: "Abdul Rahim's release, Action Council says he will be released on May 19th"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/359234/abdul-rahims-release-action-council-says-he-will-be-released-on-may-19th"
published_at: "2026-05-13T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a04b1010c55b_rahim.jpg"
keywords: []
---

# ആശ്വാസ വാര്‍ത്ത...! സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനം ഉടൻ, മെയ് 19 ന് മോചനമെന്ന് ആക്ഷൻ കൗൺസിൽ

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനം ഉടൻ. പേപ്പർ വർക്കുകൾ പൂർത്തിയായാൽ മെയ് 19 ന് മോചനമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു.

## Article Content

**റിയാദ്: **സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനം ഉടൻ. പേപ്പർ വർക്കുകൾ പൂർത്തിയായാൽ മെയ് 19 ന് മോചനമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു.

മെയ് 19 ന് ശിക്ഷാ കാലാവധി അവസാനിക്കും. മെയ് 20 ന് റഹീം നാട്ടിലെത്തുമെന്നാണ് ആക്ഷൻ കൗൺസിൽ പ്രതീക്ഷിക്കുന്നത്. സൗദി ബാലനെ കൊലപ്പെടുത്തിയ കേസിലാണ് അബ്ദുൽ റഹീം അറസ്റ്റിലായത്.

2006 ന​വം​ബ​റി​ലാ​ണ് സൗ​ദി ബാ​ലൻ അനസ്​ അൽ ഫായിസിന്‍റെ കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​ബ്​​ദു​ൽ റ​ഹീം അ​റസ്റ്റിലാകുന്നത്​. 2012 ലാണ്​ വ​ധ​ശിക്ഷ വി​ധിച്ചത്​.

പിന്നീട് ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിയാധനം (മോചനദ്രവ്യം) നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ കോടതി അ​ബ്​​ദു​ൽ റ​ഹീമിന്‍റെ വധശിക്ഷ ഒഴിവാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/359234/abdul-rahims-release-action-council-says-he-will-be-released-on-may-19th)