---
title: "ഹജ്ജ് തീർഥാടകയായ മലയാളി വയോധിക മദീനയിൽ മരിച്ചു"
english_title: "Elderly Malayali Hajj pilgrim dies in Medina"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/359454/elderly-malayali-hajj-pilgrim-dies-in-medina"
published_at: "2026-05-14T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a060232c294f_madeena.jpg"
keywords: []
---

# ഹജ്ജ് തീർഥാടകയായ മലയാളി വയോധിക മദീനയിൽ മരിച്ചു

> **Lead Summary:** **മദീന: **ഹജ്ജ് കർമങ്ങൾക്കായി പുണ്യഭൂമിയിലെത്തിയ മലയാളി തീർഥാടക മദീനയിൽ നിര്യാതയായി. മലപ്പുറം പറമ്പിൽ പീടിക മേലേകോടശ്ശേരി 'ലവ് ഡെയ്‌ലി'ൽ പരേതനായ ഹംസ മാസ്​റ്ററുടെ ഭാര്യ ബീഫാത്തിമ പുതിയ വീട്ടിൽ ആണ് മരിച്ചത്.

## Article Content

**മദീന: **ഹജ്ജ് കർമങ്ങൾക്കായി പുണ്യഭൂമിയിലെത്തിയ മലയാളി തീർഥാടക മദീനയിൽ നിര്യാതയായി. മലപ്പുറം പറമ്പിൽ പീടിക മേലേകോടശ്ശേരി 'ലവ് ഡെയ്‌ലി'ൽ പരേതനായ ഹംസ മാസ്​റ്ററുടെ ഭാര്യ ബീഫാത്തിമ പുതിയ വീട്ടിൽ ആണ് മരിച്ചത്.

സ്വകാര്യ ഗ്രൂപ്പിന് കീഴിലാണ് ഹജ്ജ് തീർഥാടനത്തിന് എത്തിയത്. മദീന സന്ദർശനത്തിനിടെയാണ് മരണം. പുത്തൂർ പള്ളിക്കൽ അങ്കപ്പറമ്പിൽ പരേതനായ പുതിയ വീട്ടിൽ അബ്​ദുല്ലയുടെ മകളാണ്. മാതാവ്​: പാത്തുമ്മ. നിയമപരമായ നടപടികൾ പൂർത്തിയാക്കി മൃതദേഹം മദീനയിൽ ഖബറടക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/359454/elderly-malayali-hajj-pilgrim-dies-in-medina)