---
title: "ഒമാനിൽ വൻ മയക്കുമരുന്ന് വേട്ട: അഞ്ച് ഏഷ്യൻ സ്വദേശികൾ പിടിയിൽ; ക്രിസ്റ്റൽ മെത്തും കഞ്ചാവും പിടിച്ചെടുത്തു"
english_title: "Massive drug bust in Oman: Five Asian nationals arrested; crystal meth and cannabis seized"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/359494/massive-drug-bust-in-oman-five-asian-nationals-arrested-crystal-meth-and-cannabis-seized"
published_at: "2026-05-15T09:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a069723a6195_crystal_meth_and_cannabis_seized.jpg"
keywords: []
---

# ഒമാനിൽ വൻ മയക്കുമരുന്ന് വേട്ട: അഞ്ച് ഏഷ്യൻ സ്വദേശികൾ പിടിയിൽ; ക്രിസ്റ്റൽ മെത്തും കഞ്ചാവും പിടിച്ചെടുത്തു

> **Lead Summary:** **മസ്കത്ത്: [**ഒമാനിലെ വടക്കൻ, തെക്കൻ ബാത്തിന ഗവർണറേറ്റുകളിൽ റോയൽ ഒമാൻ പോലീസ് നടത്തിയ മിന്നൽ പരിശോധനകളിൽ അഞ്ച് ഏഷ്യൻ സ്വദേശികൾ പിടിയിലായി. വടക്കൻ ബാത്തിന പോലീസ് കമാൻഡിന് കീഴിലുള്ള മയക്കുമരുന്ന് വിരുദ്ധ വിഭാഗം സുഹാറിൽ നടത്തിയ റെയ്ഡിലാണ് വൻ മയക്കുമരുന്ന് ശേഖരവുമായി ഒരാൾ പിടിയിലായത്.

## Article Content

**മസ്കത്ത്: [**ഒമാനിലെ വടക്കൻ, തെക്കൻ ബാത്തിന ഗവർണറേറ്റുകളിൽ റോയൽ ഒമാൻ പോലീസ് നടത്തിയ മിന്നൽ പരിശോധനകളിൽ അഞ്ച് ഏഷ്യൻ സ്വദേശികൾ പിടിയിലായി. വടക്കൻ ബാത്തിന പോലീസ് കമാൻഡിന് കീഴിലുള്ള മയക്കുമരുന്ന് വിരുദ്ധ വിഭാഗം സുഹാറിൽ നടത്തിയ റെയ്ഡിലാണ് വൻ മയക്കുമരുന്ന് ശേഖരവുമായി ഒരാൾ പിടിയിലായത്.

വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന വലിയ അളവിലുള്ള ക്രിസ്റ്റൽ മെത്തും മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കുന്ന മറ്റ് അനുബന്ധ സാമഗ്രികളും ഇയാളിൽ നിന്ന് കണ്ടെടുത്തു. പിടിയിലായവർക്കെതിരെയുള്ള നിയമനടപടികൾ ആരംഭിച്ചതായും മയക്കുമരുന്നിനെതിരെയുള്ള പരിശോധനകൾ ശക്തമായി തുടരുമെന്നും അധികൃതർ അറിയിച്ചു.

തെക്കൻ ബാത്തിനയിൽ മുസന്ന മേഖലയിൽ നടത്തിയ രണ്ടാമത്തെ ഓപ്പറേഷനിലാണ് മറ്റ് നാല് ഏഷ്യൻ സ്വദേശികൾ അറസ്റ്റിലായത്. ഇവരിൽ നിന്ന് കഞ്ചാവ്, മോർഫിൻ, ക്രിസ്റ്റൽ മെത്ത്, നിരോധിത മയക്കുമരുന്ന് ഗുളികകൾ എന്നിവ കണ്ടെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നുകൾ വിൽപനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ചതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവ കടത്താൻ ഉപയോഗിച്ച പാക്കിംഗ് സാമഗ്രികൾ, ഡിജിറ്റൽ ത്രാസുകൾ, മൊബൈൽ ഫോണുകൾ എന്നിവയും കസ്റ്റഡിയിലെടുത്തു. പ്രതികൾക്കെതിരായ നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് ആർ.ഒ.പി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/359494/massive-drug-bust-in-oman-five-asian-nationals-arrested-crystal-meth-and-cannabis-seized)