---
title: "സൗഹൃദം പുതുക്കാൻ മോദി അബുദാബിയിലേക്ക്; യുഎഇ പ്രസിഡന്റുമായി ഇന്ന് കൂടിക്കാഴ്ച"
english_title: "Modi to Abu Dhabi to renew friendship; Meets UAE President today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/359532/modi-to-abu-dhabi-to-renew-friendship-meets-uae-president-today"
published_at: "2026-05-15T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06b6e60978f_RHYGDERT.jpg"
keywords: []
---

# സൗഹൃദം പുതുക്കാൻ മോദി അബുദാബിയിലേക്ക്; യുഎഇ പ്രസിഡന്റുമായി ഇന്ന് കൂടിക്കാഴ്ച

> **Lead Summary:** അബുദാബി: **[** പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ച് രാജ്യങ്ങളിലേക്കുള്ള വിദേശപര്യടനം ഇന്ന് ആരംഭിക്കും. യാത്രയുടെ ആദ്യ ഘട്ടമായി പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിൽ വെച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

## Article Content

അബുദാബി: **[** പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ച് രാജ്യങ്ങളിലേക്കുള്ള വിദേശപര്യടനം ഇന്ന് ആരംഭിക്കും. യാത്രയുടെ ആദ്യ ഘട്ടമായി പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിൽ വെച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

 യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ, സമുദ്ര സുരക്ഷ, ഹോർമുസ് കടലിടുക്ക് വഴിയുള്ള വ്യാപാര പാതകളുടെ സുരക്ഷ എന്നിവ ചർച്ചയാകും.

ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തും. (2023-24 കാലയളവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 84 ബില്യൺ ഡോളറിലെത്തിയിരുന്നു).

 യുഎഇയിലുള്ള 4.7 ദശലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസികളുടെ സുരക്ഷയും ക്ഷേമവും കൂടിക്കാഴ്ചയിൽ ഇടംപിടിക്കും. കുറഞ്ഞ മണിക്കൂറുകൾ മാത്രം നീണ്ടുനിൽക്കുന്ന സന്ദർശനമാണെങ്കിലും, ഇരു നേതാക്കളും തമ്മിലുള്ള ആത്മബന്ധവും നയതന്ത്ര പ്രധാന്യവും വ്യക്തമാക്കുന്നതാണ് ഈ യാത്രയെന്ന് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തൽ പറഞ്ഞു. കഴിഞ്ഞ ജനുവരിയിൽ യുഎഇ പ്രസിഡന്റ് ഇന്ത്യ സന്ദർശിച്ചതും സമാനമായ രീതിയിലായിരുന്നു.

യുഎഇ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ യൂറോപ്യൻ രാജ്യങ്ങളിലേക്ക് തിരിക്കും. ഈ രാജ്യങ്ങളുമായുള്ള വ്യാപാര-നിക്ഷേപ പങ്കാളിത്തം ശക്തമാക്കുകയാണ് ലക്ഷ്യം. സന്ദർശനം പൂർത്തിയാക്കി മെയ് 20-ന് അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/359532/modi-to-abu-dhabi-to-renew-friendship-meets-uae-president-today)