---
title: "റിയാദിലെ ജയിലിൽ 20 വർഷം; അബ്ദുൽ റഹീമിന്‍റെ വരവിനായി കാത്ത് നാട്, തുടർനടപടികൾ ഇങ്ങനെ"
english_title: "20 years in prison in Riyadh; The country awaits the arrival of Abdul Rahim, here are the next steps"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/359634/20-years-in-prison-in-riyadh-the-country-awaits-the-arrival-of-abdul-rahim-here-are-the-next-steps"
published_at: "2026-05-15T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06fca49a8c7_FREWSG.jpg"
keywords: []
---

# റിയാദിലെ ജയിലിൽ 20 വർഷം; അബ്ദുൽ റഹീമിന്‍റെ വരവിനായി കാത്ത് നാട്, തുടർനടപടികൾ ഇങ്ങനെ

> **Lead Summary:** റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം അടുത്തയാഴ്ചയുണ്ടാകുമെന്ന് റിയാദ് സഹായ സമിതി അറിയിച്ചു. കോടതി വിധിച്ച 20 വർഷത്തെ തടവ് ശിക്ഷ ഈ മാസം പൂർത്തിയാകുന്നതോടെയാണ് മോചനത്തിനുള്ള നിയമനടപടികൾ അവസാന ഘട്ടത്തിലേക്ക് കടക്കുന്നത്.

## Article Content

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം അടുത്തയാഴ്ചയുണ്ടാകുമെന്ന് റിയാദ് സഹായ സമിതി അറിയിച്ചു. കോടതി വിധിച്ച 20 വർഷത്തെ തടവ് ശിക്ഷ ഈ മാസം പൂർത്തിയാകുന്നതോടെയാണ് മോചനത്തിനുള്ള നിയമനടപടികൾ അവസാന ഘട്ടത്തിലേക്ക് കടക്കുന്നത്.

ശിക്ഷാ കാലാവധി കഴിയുന്നതോടെ സൗദി ആഭ്യന്തര മന്ത്രാലയം റഹീമിന് എക്സിറ്റ് വിസ അനുവദിക്കും. വൈറ്റ് പാസ്‌പോർട്ട്: ജയിൽ മോചനത്തിന് മുന്നോടിയായി രാജ്യം വിടാനുള്ള താൽക്കാലിക രേഖയായ എമർജൻസി സർട്ടിഫിക്കറ്റ് (വൈറ്റ് പാസ്‌പോർട്ട്) ഇന്ത്യൻ എംബസി ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്.

ജയിലിൽ നിന്നുള്ള നടപടികൾ പൂർത്തിയാക്കി റഹീമിനെ ഡിപ്പോർട്ടേഷൻ സെന്ററിലേക്ക് മാറ്റും. അവിടെ നിന്ന് ഉടൻ തന്നെ വിമാന ടിക്കറ്റ് നൽകി നാട്ടിലേക്ക് അയക്കുമെന്ന് സമിതി ഭാരവാഹികൾ വ്യക്തമാക്കി.

ലോകമലയാളികൾ ഒന്നടങ്കം കൈകോർത്ത ഈ മഹാദൗത്യം ലക്ഷ്യത്തിലെത്തുന്നതിന്റെ സന്തോഷത്തിലും വലിയ ആശ്വാസത്തിലുമാണ് റഹീമിന്റെ കുടുംബവും നാടും. സൗദിയിലെ റിയാദ് സഹായ സമിതിയും ഫറോക്കിലെ സഹായ ട്രസ്റ്റും ഓൺലൈൻ യോഗം ചേർന്ന് തുടർന്നുള്ള കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/359634/20-years-in-prison-in-riyadh-the-country-awaits-the-arrival-of-abdul-rahim-here-are-the-next-steps)