---
title: "റിയാദിലെ മസാജ് സെന്ററിൽ അനാശാസ്യം; ഏഴ് പ്രവാസികൾ അറസ്റ്റിൽ"
english_title: "Seven expatriates arrested for alleged misconduct at a massage center in Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/359708/seven-expatriates-arrested-for-alleged-misconduct-at-a-massage-center-in-riyadh"
published_at: "2026-05-16T08:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a07d868410a1_arrest.jpg"
keywords: []
---

# റിയാദിലെ മസാജ് സെന്ററിൽ അനാശാസ്യം; ഏഴ് പ്രവാസികൾ അറസ്റ്റിൽ

> **Lead Summary:** റിയാദ്: റിയാദിലെ മസാജ് സെന്ററിൽ പൊതു ധാർമികതയ്ക്ക് നിരക്കാത്ത രീതിയിൽ പ്രവർത്തിച്ച ഏഴ് പ്രവാസികളെ റിയാദ് പൊലീസ് അറസ്റ്റ്, ചെയ്തു. സാമൂഹിക സുരക്ഷാ വിഭാഗവും മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവും സംയുക്‌തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

## Article Content

റിയാദ്: റിയാദിലെ മസാജ് സെന്ററിൽ പൊതു ധാർമികതയ്ക്ക് നിരക്കാത്ത രീതിയിൽ പ്രവർത്തിച്ച ഏഴ് പ്രവാസികളെ റിയാദ് പൊലീസ് അറസ്റ്റ്, ചെയ്തു. സാമൂഹിക സുരക്ഷാ വിഭാഗവും മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവും സംയുക്‌തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ മസാജ് സെന്ററിൽ ഒരേസമയം റെയ്ഡ് നടത്തുകയായിരുന്നു. അറസ്‌റ്റിലായ പ്രതികൾക്കെതിരെയുള്ള പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇവരെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പൊലീസ് അറിയിച്ചു.

നിയമലംഘനം നടത്തിയ മസാജ് സെന്ററിനെതിരെ ശക്തമായ ശിക്ഷാ നടപടികളാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്. സ്‌ഥാപനത്തിന് ഭീമമായ തുക പിഴ ചുമത്തിയതായും തുടർനടപടികൾക്കായി കേസ് റിയാദ് നഗരസഭയ്ക്ക് കൈമാറിയതായും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സ്‌ഥാപനങ്ങൾക്കെതിരെ പരിശോധന കർശനമാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/359708/seven-expatriates-arrested-for-alleged-misconduct-at-a-massage-center-in-riyadh)