---
title: "കോഴിക്കോട് സ്വദേശി യുവാവിനെ ദുബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Kozhikode native found dead in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/359814/kozhikode-native-found-dead-in-dubai"
published_at: "2026-05-16T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0834320df33_death2.jpg"
keywords: []
---

# കോഴിക്കോട് സ്വദേശി യുവാവിനെ ദുബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** ദുബൈ: പ്രവാസി മലയാളി യുവാവ് ദുബൈയില്‍ മരിച്ചു. കോഴിക്കോട് അടിവാരം പൊട്ടിക്കയില്‍ കല്ലേപുള്ളിയില്‍ കോയാമു ഹാജിയുടെ മകന്‍ റസല്‍ ആണ് മരിച്ചത്. ദുബൈയില്‍ ബിസിനസ് നടത്തിവരികയായിരുന്നു. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം കൂടെയുണ്ട്. താമസസ്ഥലത്തുവച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു.

## Article Content

ദുബൈ: പ്രവാസി മലയാളി യുവാവ് ദുബൈയില്‍ മരിച്ചു. കോഴിക്കോട് അടിവാരം പൊട്ടിക്കയില്‍ കല്ലേപുള്ളിയില്‍ കോയാമു ഹാജിയുടെ മകന്‍ റസല്‍ ആണ് മരിച്ചത്. ദുബൈയില്‍ ബിസിനസ് നടത്തിവരികയായിരുന്നു. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം കൂടെയുണ്ട്. താമസസ്ഥലത്തുവച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു.

അല്‍ഖേരി ഗേറ്റില്‍ ബ്ലുമാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റിന് സമീപത്താണ് താമസം. മയ്യിത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/359814/kozhikode-native-found-dead-in-dubai)