---
title: "വ്യാജ ബ്രാൻഡഡ് ഉൽപ്പന്ന വിൽപ്പന: കുവൈത്ത് ഫ്രൈഡേ മാർക്കറ്റിൽ ഒൻപത്  സ്റ്റാളുകൾക്കെതിരെ നടപടി"
english_title: "Fake brand creation: Action taken against nine stalls at Kuwait Fried Market"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/360047/fake-brand-creation-action-taken-against-nine-stalls-at-kuwait-fried-market"
published_at: "2026-05-18T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0a89d9b4e5e_jf.jpg"
keywords: []
---

# വ്യാജ ബ്രാൻഡഡ് ഉൽപ്പന്ന വിൽപ്പന: കുവൈത്ത് ഫ്രൈഡേ മാർക്കറ്റിൽ ഒൻപത്  സ്റ്റാളുകൾക്കെതിരെ നടപടി

> **Lead Summary:** **കുവൈത്ത് സിറ്റി: ** കുവൈത്തിലെ ഫ്രൈഡേ മാർക്കറ്റിൽ വ്യാജ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ ഒമ്പത് സ്റ്റാളുകൾക്കെതിരെ വാണിജ്യ-വ്യവസായ മന്ത്രാലയം നടപടി സ്വീകരിച്ചു.

## Article Content

**കുവൈത്ത് സിറ്റി: ** കുവൈത്തിലെ ഫ്രൈഡേ മാർക്കറ്റിൽ വ്യാജ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ ഒമ്പത് സ്റ്റാളുകൾക്കെതിരെ വാണിജ്യ-വ്യവസായ മന്ത്രാലയം നടപടി സ്വീകരിച്ചു.

അൽ-റായ് മേഖലയിലെ ഫ്രൈഡേ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ വ്യാജ അന്താരാഷ്ട്ര ബ്രാൻഡുകളുടെ ബാഗുകൾ, ചെരുപ്പുകൾ, ടി-ഷർട്ടുകൾ ഉൾപ്പെടെ 1,430 വ്യാജ ഉൽപ്പന്നങ്ങൾ അധികൃതർ പിടിച്ചെടുത്തു.

നിയമലംഘനങ്ങൾ നടത്തിയ വ്യാപാരികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് കൊമേഴ്ഷ്യൽ പ്രോസിക്യൂഷന് കൈമാറിയതായി മന്ത്രാലയം അറിയിച്ചു. സ്വത്തവകാശ സംരക്ഷണത്തിനും വ്യാപാര തട്ടിപ്പുകൾ തടയുന്നതിനുമായി പരിശോധനകൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/360047/fake-brand-creation-action-taken-against-nine-stalls-at-kuwait-fried-market)