---
title: "പെരുന്നാൾ ഒരുക്കങ്ങൾ തകൃതി....: കുവൈത്തിൽ ബലിപെരുന്നാള്‍ 27ന്​"
english_title: "Eid al-Adha in Kuwait on the 27th"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/360084/eid-al-adha-in-kuwait-on-the-27th-new"
published_at: "2026-05-18T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0a9af2db3e8_dh.jpg"
keywords: []
---

# പെരുന്നാൾ ഒരുക്കങ്ങൾ തകൃതി....: കുവൈത്തിൽ ബലിപെരുന്നാള്‍ 27ന്​

> **Lead Summary:** **കുവൈത്ത്​ സിറ്റി: ( **[https://gcc.truevisionnews.com/)]** **ഗൾഫ് നാടുകളിൽ വലിയ പെരുന്നാൾ തീയതി പ്രഖ്യാപിച്ചതോടെ പ്രവാസ ലോകം ഇനി ആഘോഷത്തിരക്കിലേക്ക് . ദുല്‍ഹജ്ജ്​ മാസപ്പിറവി ദൃശ്യമായ പശ്ചാത്തലത്തിൽ, കുവൈത്തിൽ ഈ വർഷത്തെ ബലിപെരുന്നാള്‍ മേയ്​ 27 ബുധനാഴ്ച ആഘോഷിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

## Article Content

**കുവൈത്ത്​ സിറ്റി: ( **[https://gcc.truevisionnews.com/)]** **ഗൾഫ് നാടുകളിൽ വലിയ പെരുന്നാൾ തീയതി പ്രഖ്യാപിച്ചതോടെ പ്രവാസ ലോകം ഇനി ആഘോഷത്തിരക്കിലേക്ക് . ദുല്‍ഹജ്ജ്​ മാസപ്പിറവി ദൃശ്യമായ പശ്ചാത്തലത്തിൽ, കുവൈത്തിൽ ഈ വർഷത്തെ ബലിപെരുന്നാള്‍ മേയ്​ 27 ബുധനാഴ്ച ആഘോഷിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

26 നാകും അറഫ ദിനം. ഒമാൻ അടക്കമുള്ള ജി.സി.സി രാജ്യങ്ങളിലും മേയ്​ 27നാണ് ബലിപെരുന്നാള്‍. ആഘോഷത്തിന്റെ ഭാഗമായി മലയാളികളടക്കമുള്ള വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിപുലമായ ഈദു നമസ്കാരങ്ങൾക്കും ഒത്തുചേരലുകൾക്കുമുള്ള ഒരുക്കങ്ങൾ ഗൾഫിൽ ഉടനീളം ആരംഭിച്ചുകഴിഞ്ഞു. അതേസമയം, മാസപ്പിറവി കാണാത്തതിനെ തുടർന്ന് കേരളത്തിൽ ഒരു ദിവസം വൈകി, മേയ്​ 28 വ്യാഴാഴ്ചയായിരിക്കും ബലിപെരുന്നാൾ ആഘോഷിക്കുക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/360084/eid-al-adha-in-kuwait-on-the-27th-new)