---
title: "അഞ്ച് ദിവസം അവധി; ഒമാനിൽ മെയ് 26 മുതൽ ബലിപെരുന്നാൾ അവധി"
english_title: "Eid al Adha holiday in Oman from May 26"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/360228/eid-al-adha-holiday-in-oman-from-may-26"
published_at: "2026-05-18T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0b006b9a16c_eid_.jpg"
keywords: []
---

# അഞ്ച് ദിവസം അവധി; ഒമാനിൽ മെയ് 26 മുതൽ ബലിപെരുന്നാൾ അവധി

> **Lead Summary:** മസ്കത്ത്: [ ഒമാനിൽ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കുള്ള ബലിപെരുന്നാൾ (ഈദ് അൽ അദ്ഹ) അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മെയ് 26 മുതൽ സുൽത്താനേറ്റിൽ പെരുന്നാൾ അവധി ആരംഭിക്കും. ഔദ്യോഗിക അറിയിപ്പ് പ്രകാരം വിവിധ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖലയിലെ കമ്പനികൾ എന്നിവക്ക് മെയ് 26 മുതൽ മെയ് 30 വരെയാണ് അവധി. പെരുന്നാൾ അവധിക്ക് ശേഷം മെയ് 31 മുതൽ രാജ്യത്തെ ഓഫിസുകളും സ്ഥാപനങ്ങളും സാധാരണ നിലയിൽ വീണ്ടും പ്രവർത്തിച്ചു തുടങ്ങും.

## Article Content

മസ്കത്ത്: [ ഒമാനിൽ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കുള്ള ബലിപെരുന്നാൾ (ഈദ് അൽ അദ്ഹ) അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മെയ് 26 മുതൽ സുൽത്താനേറ്റിൽ പെരുന്നാൾ അവധി ആരംഭിക്കും. ഔദ്യോഗിക അറിയിപ്പ് പ്രകാരം വിവിധ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖലയിലെ കമ്പനികൾ എന്നിവക്ക് മെയ് 26 മുതൽ മെയ് 30 വരെയാണ് അവധി. പെരുന്നാൾ അവധിക്ക് ശേഷം മെയ് 31 മുതൽ രാജ്യത്തെ ഓഫിസുകളും സ്ഥാപനങ്ങളും സാധാരണ നിലയിൽ വീണ്ടും പ്രവർത്തിച്ചു തുടങ്ങും.

ഒമാനിലടക്കം ഗൾഫ് നാടുകളിൽ ദുൽഹിജ്ജ മാസപിറവിയായതോടെ ഇനി ബലി പെരുന്നാളിനായുള്ള കാത്തിരിപ്പി​ന്റെ നാളുകളാണ്. ഞായറാഴ്ച ഒമാനിൽ ദുൽഖഅ്ദ് 29 ആയിരുന്നു. മറ്റു ഗൾഫ് നാടുകളിൽ 30 ഉം. ഒമാനിൽ മാസപ്പിറവി സ്ഥിരീകരിച്ചതോടെ എല്ലാ ഗൾഫ് നാടുകളിലും ഒരേ ദിനം ബലിപെരുന്നാൾ ആഘോഷമാണ് വരാനിരിക്കുന്നത്. അതേസമയം, കേരളത്തിൽ ഒരു ദിവസംകൂടി പിന്നിട്ടാണ് പെരുന്നാൾ ആഘോഷം. മെയ് 28നാണ് കേരളത്തിൽ ബലിപെരുന്നാൾ ആഘോഷം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/360228/eid-al-adha-holiday-in-oman-from-may-26)