---
title: "പ്രവാസികൾക്ക് സന്തോഷവാർത്ത; കുവൈത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ പുനരാരംഭിക്കുന്നു, തുടക്കം കോഴിക്കോട് നിന്ന് "
english_title: "Air India Express flights to resume service from June 1"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/360477/air-india-express-flights-to-resume-service-from-june-1"
published_at: "2026-05-20T06:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d0e16502f1_AIRINDIA.jpg"
keywords: ["AIR INDIA", "KUWAIT FLIGHT", "GULF NEWS"]
---

# പ്രവാസികൾക്ക് സന്തോഷവാർത്ത; കുവൈത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ പുനരാരംഭിക്കുന്നു, തുടക്കം കോഴിക്കോട് നിന്ന് 

> **Lead Summary:** **കുവൈത്ത് : **കുവൈത്തിലേക്കും, തിരിച്ചും എയർ ഇൻഡ്യ എക്സ്പ്രസ് വിമാനങ്ങൾ ജൂൺ ഒന്ന് മുതൽ വീണ്ടും സർവീസ് ആരംഭിക്കും. എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി ലഭിച്ചതായി അധികൃതർ അറീയിച്ചു.

## Article Content

**കുവൈത്ത് : **കുവൈത്തിലേക്കും, തിരിച്ചും എയർ ഇൻഡ്യ എക്സ്പ്രസ് വിമാനങ്ങൾ ജൂൺ ഒന്ന് മുതൽ വീണ്ടും സർവീസ് ആരംഭിക്കും. എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി ലഭിച്ചതായി അധികൃതർ അറീയിച്ചു.

ജൂൺ ഒന്ന് മുതലാണ് സർവീസ് പുനരാരംഭിക്കുക. ഓരോ സെക്ടറിലേക്കും ആഴ്ചയിൽ ഒന്ന് വീതം സർവീസാണ് തുടക്കത്തിൽ ഉണ്ടാകുക. ക്രമേണ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കും. തുടക്കത്തിൽ കോഴിക്കോട്, മംഗലാപുരം സെക്ടറുകളിലേക്കുള്ള സർവീസുകളാണ് ആരംഭിക്കുന്നത്.

മറ്റു സെക്റ്ററൂകളിലേക്കുള്ള സർവീസുകളുടെ വിവരങ്ങളും അടുത്ത സമയങ്ങളിൽ തന്നെ ആരംഭിക്കും. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് കുവൈത്ത് രാജ്യാന്തര വിമാന താവളത്തിന്റെ പ്രവർത്തനം നിർത്തി വെച്ചതിനെ തുടർന്നാണ് കഴിഞ്ഞ ഫെബ്രുവരി 28 മുതൽ എയർ ഇന്ത്യ എക്സ്പ്രസ്സ് ഉൾപ്പെടെയുള്ള വിമാനങ്ങൾ കുവൈത്തിൽ നിന്നും തിരിച്ചും നാട്ടിലേക്കുള്ള സർവീസുകൾ റദ്ദാക്കിയത്.

കഴിഞ്ഞ മാസം കുവൈത്ത് വിമാനതാവളത്തിന്റെ പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചുവെങ്കിലും കുവൈത്ത് ദേശീയ വിമാന കമ്പനിയായ കുവൈറ്റ് എയർ വെയ്‌സും ജസീറ എയർവെയ്‌സിനും മാത്രമാണ് പ്രവർത്തനാനുമതി നൽകിയിരുന്നത്.

ഇതിനാൽ തന്നെ ഉയർന്ന ടിക്കറ്റ് നിരക്ക് നൽകിയാണ് അത്യാവശ്യ യാത്രക്കാർ നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്നത്. കുവൈറ്റിൽ വേനലവധി ആരംഭിക്കുന്ന ജൂൺ, ജൂലായ് ആഗസ്ത് മാസങ്ങളിൽ ധാരാളം ആളുകളാണ് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ തയ്യാറായിരിക്കുന്നത്.

എയർ ഇന്ത്യ എക്സ്പ്രസിനോടൊപ്പം മറ്റു വിമാന കമ്പനികളും സർവീസ് പുനരാരംഭി ക്കാൻ തീരുമാനിച്ചാൽ, ടിക്കറ്റ് നിരക്കിൽ കുറവ് ഉണ്ടാകുമെന്നാണ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ പ്രതീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/360477/air-india-express-flights-to-resume-service-from-june-1)