---
title: "ഇനി പെരുന്നാൾ പൊടിപൊടിക്കാം!; കുവൈത്തിലും ഒമാനിലും ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു"
english_title: "Eid al-Adha holiday declared in Kuwait and Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/360507/eid-al-adha-holiday-declared-in-kuwait-and-oman"
published_at: "2026-05-20T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d3715075aa_Eid_al-Adha_holiday_declared_in_Kuwait_and_Oman.jpg"
keywords: ["Latest news", "Eid holidays announced", "Kuwait", "Oman"]
---

# ഇനി പെരുന്നാൾ പൊടിപൊടിക്കാം!; കുവൈത്തിലും ഒമാനിലും ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി:[ ** ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള ഔദ്യോഗിക അവധി കുവൈത്തും ഒമാനും പ്രഖ്യാപിച്ചു. കുവൈത്തിൽ ആറുദിവസത്തെ നീണ്ട അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

## Article Content

**കുവൈത്ത് സിറ്റി:[ ** ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള ഔദ്യോഗിക അവധി കുവൈത്തും ഒമാനും പ്രഖ്യാപിച്ചു. കുവൈത്തിൽ ആറുദിവസത്തെ നീണ്ട അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും ജൂൺ 26 മുതൽ 31 വരെ അവധിയായിരിക്കും.

അവധി കഴിഞ്ഞ് ജൂൺ ഒന്നുമുതൽ എല്ലാ സർക്കാർ കാര്യാലയങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും പതിവുപോലെ പ്രവർത്തനം പുനഃരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് അവധി സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. ഈ വർഷം 27ന്‌ ആണ് കുവൈത്തിൽ ബലിപെരുന്നാൾ.

ഒമാനിൽ പൊതു, സ്വകാര്യ മേഖലകളിൽ ജീവനക്കാർക്കുള്ള ബലി പെരുന്നാൾ അവധിയാണ്‌ പ്രഖ്യാപിച്ചത്‌. 26 മുതൽ മെയ് 30 വരെയായിരിക്കും അവധി. 31ന്‌ ഔദ്യോഗിക പ്രവൃത്തിദിനത്തിന് തുടക്കമാകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/360507/eid-al-adha-holiday-declared-in-kuwait-and-oman)