---
title: "ഇനി വെയിലത്ത് ജോലി ചെയ്യേണ്ട; കുവൈത്തിൽ ജൂൺ മുതൽ തുറസ്സായ സ്ഥലങ്ങളിലെ ജോലിക്ക് നിരോധനം ഏർപ്പെടുത്തി; സമയക്രമം പ്രഖ്യാപിച്ചു"
english_title: "Content Highlights:-  Kuwait bans outdoor work from June"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/360629/content-highlights-kuwait-bans-outdoor-work-from-june"
published_at: "2026-05-20T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d90a463e85_Kuwait_bans_outdoor_work_from_June.jpg"
keywords: ["Latest News", "Midday work ban", "Summer work timings", "Public Authority for Manpower", "Kuwait City"]
---

# ഇനി വെയിലത്ത് ജോലി ചെയ്യേണ്ട; കുവൈത്തിൽ ജൂൺ മുതൽ തുറസ്സായ സ്ഥലങ്ങളിലെ ജോലിക്ക് നിരോധനം ഏർപ്പെടുത്തി; സമയക്രമം പ്രഖ്യാപിച്ചു

> **Lead Summary:** കുവൈത്ത് സിറ്റി: രാജ്യത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ, വരും മാസങ്ങളിലെ കനത്ത ചൂട് കണക്കിലെടുത്ത് ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് 31 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി.

## Article Content

കുവൈത്ത് സിറ്റി: രാജ്യത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ, വരും മാസങ്ങളിലെ കനത്ത ചൂട് കണക്കിലെടുത്ത് ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് 31 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി.

രാവിലെ 11 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് ഈ നിയന്ത്രണമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ അറിയിച്ചു.

തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. തൊഴിലാളികൾക്ക് തണുത്ത വെള്ളം, പ്രഥമശുശ്രൂഷാ ഉപകരണങ്ങൾ, നല്ല ജോലി സാഹചര്യങ്ങൾ ഉറപ്പാക്കാൻ അനുയോജ്യമായ ഇടവേളകൾ എന്നിവയും ഒരുക്കണം.

നിയമങ്ങൾ ലംഘിക്കുന്നവർക്ക് കർശന ശിക്ഷകൾ നേരിടേണ്ടിവരുമെന്നും പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ മേധാവി മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/360629/content-highlights-kuwait-bans-outdoor-work-from-june)