---
title: "അബ്ദുറഹീമിന്റെ മോചനം അവസാന ഘട്ടത്തിൽ; നിർണായക ഉത്തരവ് ഇന്ന് ഒപ്പിട്ടേക്കും"
english_title: "Content Highlights:-Crucial order for Abdul Rahim's release expected to be signed today "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/360637/content-highlights-crucial-order-for-abdul-rahims-release-expected-to-be-signed-today"
published_at: "2026-05-20T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d96bc0be8b_dfgsdr.jpg"
keywords: ["Abdul Rahim's release", "signed today", "Kozhikode"]
---

# അബ്ദുറഹീമിന്റെ മോചനം അവസാന ഘട്ടത്തിൽ; നിർണായക ഉത്തരവ് ഇന്ന് ഒപ്പിട്ടേക്കും

> **Lead Summary:** റിയാദ്:**[ **വധശിക്ഷ ഒഴിവായി മോചനം കാത്ത് സൗദി അറേബ്യയിലെ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ ജയിൽ മോചന കാര്യത്തിൽ ഇന്ന് വ്യക്തത വന്നേക്കും. റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ ഇന്ന് ഒപ്പിട്ടേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് സൗദിയിൽ ജയിൽ ഓഫീസ് സമയം ആരംഭിക്കുന്നത്.

## Article Content

റിയാദ്:**[ **വധശിക്ഷ ഒഴിവായി മോചനം കാത്ത് സൗദി അറേബ്യയിലെ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ ജയിൽ മോചന കാര്യത്തിൽ ഇന്ന് വ്യക്തത വന്നേക്കും. റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ ഇന്ന് ഒപ്പിട്ടേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് സൗദിയിൽ ജയിൽ ഓഫീസ് സമയം ആരംഭിക്കുന്നത്.

ഇന്നലെ വൈകുന്നേരത്തോടെ അബ്ദുറഹീമിന്റെ 20 വർഷം നീണ്ട ജയിൽവാസം പൂർത്തിയായിരുന്നു. ഇന്ന് തന്നെ മോചന ഉത്തരവ് ഇറങ്ങുമെന്ന വലിയ പ്രതീക്ഷയിലാണ് റഹീമിന്റെ കുടുംബവും നിയമ സഹായ സമിതിയും.

**നാട്ടിലേക്കുള്ള മടക്കം ഉടൻ?**

സൗദിയിലെ വലിയ പെരുന്നാൾ അവധിയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ തടസ്സമായില്ലെങ്കിൽ ഇന്ന് തന്നെ റഹീമിന് നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ് ആക്ഷൻ കൗൺസിൽ പ്രതീക്ഷിക്കുന്നത്. ജയിൽ മോചിതനാകുന്ന മുറയ്ക്ക് ഇന്ത്യൻ എംബസി വഴി അതിവേഗം റഹീമിനെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.

സൗദി ബാലൻ അനസ്​ അൽ ഫായിസ് മരിച്ച കേസിലാണ് 2006 നവംബറിൽ അബ്ദുറഹീം ജയിലിലാകുന്നത്.  വിചാരണക്കൊടുവിൽ 2012-ൽ റിയാദിലെ കോടതി റഹീമിന് വധശിക്ഷ വിധിച്ചു.  ലോകമെമ്പാടുമുള്ള മലയാളികൾ ഒത്തുചേർന്ന് സമാഹരിച്ച 34 കോടിയിലേറെ ഇന്ത്യൻ രൂപ  ദിയാധനമായി നൽകിയതോടെയാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/360637/content-highlights-crucial-order-for-abdul-rahims-release-expected-to-be-signed-today)