---
title: "ട്രാഫിക് പിഴ അടയ്ക്കാൻ ലിങ്ക് വന്നോ? ജാഗ്രത! കുവൈത്തിൽ വൻ സൈബർ തട്ടിപ്പ്; കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം"
english_title: "Content Highlights:- Massive cyber fraud in Kuwait, Ministry of Interior issues strict warning"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/360719/content-highlights-massive-cyber-fraud-in-kuwait-ministry-of-interior-issues-strict-warning"
published_at: "2026-05-21T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0e87837dfb9_Ministry_of_Interior_issues_strict_warning.jpg"
keywords: []
---

# ട്രാഫിക് പിഴ അടയ്ക്കാൻ ലിങ്ക് വന്നോ? ജാഗ്രത! കുവൈത്തിൽ വൻ സൈബർ തട്ടിപ്പ്; കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

> **Lead Summary:** **കുവൈത്ത് സിറ്റി[: **ട്രാഫിക് പിഴകൾ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൊബൈലുകളിലേക്ക് വരുന്ന വ്യാജ ലിങ്കുകളിൽ പൊതുജനങ്ങൾ ക്ലിക്ക് ചെയ്യരുതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ വഴിയും എസ്.എം.എസ് സന്ദേശങ്ങളിലൂടെയും പ്രചരിക്കുന്ന ഇത്തരത്തിലുള്ള ലിങ്കുകൾ പണം തട്ടുന്നതിനായുള്ള വ്യാജ സന്ദേശങ്ങളാണെന്ന് അധികൃതർ വ്യക്തമാക്കി.

## Article Content

**കുവൈത്ത് സിറ്റി[: **ട്രാഫിക് പിഴകൾ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൊബൈലുകളിലേക്ക് വരുന്ന വ്യാജ ലിങ്കുകളിൽ പൊതുജനങ്ങൾ ക്ലിക്ക് ചെയ്യരുതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ വഴിയും എസ്.എം.എസ് സന്ദേശങ്ങളിലൂടെയും പ്രചരിക്കുന്ന ഇത്തരത്തിലുള്ള ലിങ്കുകൾ പണം തട്ടുന്നതിനായുള്ള വ്യാജ സന്ദേശങ്ങളാണെന്ന് അധികൃതർ വ്യക്തമാക്കി.

ട്രാഫിക് പിഴകൾ പരിശോധിക്കുന്നതിനും അടയ്ക്കുന്നതിനും സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള 'സഹൽ' (Sahel) ആപ്പോ, ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റോ പ്ലാറ്റ്‌ഫോമുകളോ മാത്രമാണ് ഉപയോഗിക്കേണ്ടത്.

വേനൽക്കാല അവധി സമയങ്ങളിൽ ഇത്തരം വ്യാജ വെബ്‌സൈറ്റുകൾ വഴിയുള്ള സൈബർ തട്ടിപ്പ് ശ്രമങ്ങൾ വർധിക്കാറുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാണിച്ചു. സൈബർ തട്ടിപ്പുകാർക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്ന് വ്യക്തമാക്കിയ അധികൃതർ, അപരിചിതമായ ലിങ്കുകളോട് പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/360719/content-highlights-massive-cyber-fraud-in-kuwait-ministry-of-interior-issues-strict-warning)