---
title: "പ്രവാസി മലയാളിയായ വയോധികൻ അബൂദബിയിൽ മരിച്ചു"
english_title: "Content Highlights:- Elderly expatriate Malayali dies in Abu Dhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/360847/content-highlights-elderly-expatriate-malayali-dies-in-abu-dhabi"
published_at: "2026-05-21T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ee4ae022a1_GCC.jpg"
keywords: ["Latest News", "Gulf News", "Death", "UAE"]
---

# പ്രവാസി മലയാളിയായ വയോധികൻ അബൂദബിയിൽ മരിച്ചു

> **Lead Summary:** അബൂദബി: പ്രവാസി മലയാളിയായ വയോധികൻ അബൂദബിയിൽ മരിച്ചു. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി കല്ലമ്പള്ളി പെരിയംമഠം ലെയിൻ 'അൽസഹ്‌റ'യിൽ ഇസ്​മാഈൽ യൂസുഫ് മുസാദിഖ് ആണ് മരിച്ചത് . അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

## Article Content

അബൂദബി: പ്രവാസി മലയാളിയായ വയോധികൻ അബൂദബിയിൽ മരിച്ചു. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി കല്ലമ്പള്ളി പെരിയംമഠം ലെയിൻ 'അൽസഹ്‌റ'യിൽ ഇസ്​മാഈൽ യൂസുഫ് മുസാദിഖ് ആണ് മരിച്ചത് . അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

മുമ്പ് മൂന്ന് പതിറ്റാണ്ടിലധികം അബൂദബിയിൽ പ്രവാസിയായിരുന്നു. ഭാര്യ മരണപ്പെട്ടതിനെ തുടർന്ന് ഒന്നര വർഷം മുൻപാണ് വീണ്ടും അബൂദബിയിൽ എത്തിയത്. തുടർന്ന് മക്കളോടൊപ്പം താമസിച്ചു വരികയായിരുന്നു.

കോവിഡ് മാനദണ്ഡങ്ങളും നിയമനടപടികളും പൂർത്തിയാക്കിയ ശേഷം മൃതദേഹം ബനിയാസ് ഖബർസ്ഥാനിൽ ഖബറടക്കി. പരേതയായ സുൽഫ ബീവിയാണ് ഭാര്യ. മുഹ്റാസ്‌, മുഹ്സിൻ എന്നിവർ മക്കളും മഞ്ജു, രേഷ്മ എന്നിവർ മരുമക്കളുമാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/360847/content-highlights-elderly-expatriate-malayali-dies-in-abu-dhabi)