---
title: "സമൂഹ മാധ്യമത്തിലൂടെ ബാല വിവാഹം പ്രോത്സാഹിപ്പിച്ചു; യുഎഇയിൽ യുവാവിന് മൂന്ന് വർഷം തടവും പിഴയും ശിക്ഷ"
english_title: "Content Highlights:-UAE Man Sentenced To Three Years In  Prison And Fine For Promoting Child Marriage Through Social Media"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/360852/content-highlights-uae-man-sentenced-to-three-years-in-prison-and-fine-for-promoting-child-marriage-through-social-media"
published_at: "2026-05-21T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ee6a0df564_JAILLED.jpg"
keywords: ["Latest News", "UAE Man Sentenced", "Promoting Child Marriage", "Social Media"]
---

# സമൂഹ മാധ്യമത്തിലൂടെ ബാല വിവാഹം പ്രോത്സാഹിപ്പിച്ചു; യുഎഇയിൽ യുവാവിന് മൂന്ന് വർഷം തടവും പിഴയും ശിക്ഷ

> **Lead Summary:** അബുദാബി: സമൂഹ മാധ്യമത്തിലൂടെ മൊറോക്കോയിൽ ബാലവിവാഹം പ്രോത്സാഹിപ്പിക്കുന്ന വിഡിയോ പ്രചരിപ്പിച്ച യുഎഇ പൗരന് അബുദാബി ഫെഡറൽ അപ്പീൽ കോടതി 3 വർഷം തടവും 50 ലക്ഷം ദിർഹം പിഴയും വിധിച്ചു. സെയ്ഫ് സാലിം സെയ്ഫ് അലി അൽ മഖ്ബലി എന്നയാൾക്കെതിരെയാണ് വിധി.

## Article Content

അബുദാബി: സമൂഹ മാധ്യമത്തിലൂടെ മൊറോക്കോയിൽ ബാലവിവാഹം പ്രോത്സാഹിപ്പിക്കുന്ന വിഡിയോ പ്രചരിപ്പിച്ച യുഎഇ പൗരന് അബുദാബി ഫെഡറൽ അപ്പീൽ കോടതി 3 വർഷം തടവും 50 ലക്ഷം ദിർഹം പിഴയും വിധിച്ചു. സെയ്ഫ് സാലിം സെയ്ഫ് അലി അൽ മഖ്ബലി എന്നയാൾക്കെതിരെയാണ് വിധി.

കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടുകെട്ടി. വിവാദ വിഡിയോ ഡിലീറ്റ് ചെയ്യാനും പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ സ്ഥിരമായി പൂട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിക്കാൻ മൊറോക്കോയിലെ നിയമങ്ങൾ അനുവദിക്കുന്നുണ്ടെന്ന തരത്തിൽ വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ചാണ് പ്രതി വിഡിയോ പങ്കുവച്ചത്.

യുഎഇയും മൊറോക്കോയും തമ്മിലുള്ള സൗഹൃദ ബന്ധത്തെ വ്രണപ്പെടുത്തുന്നതും രാജ്യത്തിന്റെ സാമൂഹിക മൂല്യങ്ങൾക്ക് നിരക്കാത്തതുമാണ് ഈ പ്രവർത്തിയെന്ന് കോടതി നിരീക്ഷിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/360852/content-highlights-uae-man-sentenced-to-three-years-in-prison-and-fine-for-promoting-child-marriage-through-social-media)