---
title: "ദമ്മാമിൽ പ്രവാസി മലയാളിയായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു"
english_title: "Content Highlights:- A native of Tirur, Malappuram, died of a heart attack in Dammam"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/360904/content-highlights-a-native-of-tirur-malappuram-died-of-a-heart-attack-in-dammam"
published_at: "2026-05-21T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0f3f729deac_gcc1.jpg"
keywords: ["Latest News", "Gulf News", "Death", "Dammam"]
---

# ദമ്മാമിൽ പ്രവാസി മലയാളിയായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **ദമ്മാം​: **മലപ്പുറം തിരൂർ സ്വദേശി ദമ്മാമിൽ ഹൃദയാഘാതം മൂലം മരിച്ചു. കാവഞ്ചേരി ആശാരിപ്പറമ്പിൽ വീട്ടിൽ അബ്​ദുൽ സത്താർ ആണ് മരിച്ചത്.

## Article Content

**ദമ്മാം​: **മലപ്പുറം തിരൂർ സ്വദേശി ദമ്മാമിൽ ഹൃദയാഘാതം മൂലം മരിച്ചു. കാവഞ്ചേരി ആശാരിപ്പറമ്പിൽ വീട്ടിൽ അബ്​ദുൽ സത്താർ ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം ഔദ്യോഗിക ആവശ്യങ്ങൾക്കായി ദമ്മാമിൽ എത്തിയതായിരുന്നു. ബുധനാഴ്ച ഉച്ചയോടെ ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അൽ ഖോബാറിലെ അൽദോസരി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം അൽ ദോസരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ദീർഘകാലമായി ഹാഇലിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഫാത്തിമയാണ് ഭാര്യ. ഫർസാൻ, സഫ, ഫാദിൽ എന്നിവർ മക്കളാണ്.

മരണാനന്തര നിയമനടപടികൾ വേഗത്തിലാക്കുന്നതിനായി പ്രമുഖ സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തി​െൻറ നേതൃത്വത്തിൽ ശ്രമങ്ങൾ നടന്നുവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/360904/content-highlights-a-native-of-tirur-malappuram-died-of-a-heart-attack-in-dammam)