---
title: "പള്ളികളിലെ നേര്‍ച്ചപ്പെട്ടികള്‍ തകര്‍ത്ത് പണം മോഷ്ടിച്ചയാള്‍ റോയല്‍ ഒമാന്‍ പൊലീസിന്റെ പിടിയിൽ"
english_title: " Content Highlights:- The Man Who Broke Into The Donation Boxes At The Church And Stole Money Has Been Arrested By The Royal Oman Police"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/361022/content-highlights-the-man-who-broke-into-the-donation-boxes-at-the-church-and-stole-money-has-been-arrested-by-the-royal-oman-police"
published_at: "2026-05-22T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a101bb69fc0d_arrest.jpg"
keywords: ["Latest News", "Theft", "Stole Money", "Arrest", "Royal Oman Police"]
---

# പള്ളികളിലെ നേര്‍ച്ചപ്പെട്ടികള്‍ തകര്‍ത്ത് പണം മോഷ്ടിച്ചയാള്‍ റോയല്‍ ഒമാന്‍ പൊലീസിന്റെ പിടിയിൽ

> **Lead Summary:** മസ്‌കത്ത്: വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ പള്ളികളിലെ നേര്‍ച്ചപ്പെട്ടികള്‍ തകര്‍ത്ത് പണം മോഷ്ടിച്ചയാളെ റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) അറസ്റ്റ് ചെയ്തു.

## Article Content

മസ്‌കത്ത്: വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ പള്ളികളിലെ നേര്‍ച്ചപ്പെട്ടികള്‍ തകര്‍ത്ത് പണം മോഷ്ടിച്ചയാളെ റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) അറസ്റ്റ് ചെയ്തു.

വിവിധ പള്ളികളില്‍ തുടര്‍ച്ചയായി നടന്ന മോഷണങ്ങളെക്കുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

നേര്‍ച്ചപ്പെട്ടികള്‍ തകര്‍ത്ത് അതിലുണ്ടായിരുന്ന തുക ഇയാള്‍ അപഹരിക്കുകയായിരുന്നുവെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. പിടിയിലായ പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/361022/content-highlights-the-man-who-broke-into-the-donation-boxes-at-the-church-and-stole-money-has-been-arrested-by-the-royal-oman-police)