---
title: "കണ്ടാൽ വെറും എ4 പേപ്പർ, ഉള്ളിൽ മാരക ലഹരി; കുവൈത്തിൽ മയക്കുമരുന്ന് പേപ്പറുകളുമായി പ്രവാസി പിടിയിൽ"
english_title: "Content Highlights:- Just an A4 paper, but deadly drugs inside; Expatriate caught with drug papers in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/361138/content-highlights-just-an-a4-paper-but-deadly-drugs-inside-expatriate-caught-with-drug-papers-in-kuwait-new"
published_at: "2026-05-23T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1127c787277_Expatriate_caught_with_drug_papers_in_Kuwait.jpg"
keywords: ["Latest News", "Narcotics Kuwait", "Expat Arrest Kuwait"]
---

# കണ്ടാൽ വെറും എ4 പേപ്പർ, ഉള്ളിൽ മാരക ലഹരി; കുവൈത്തിൽ മയക്കുമരുന്ന് പേപ്പറുകളുമായി പ്രവാസി പിടിയിൽ

> **Lead Summary:** കുവൈത്ത് : മയക്കുമരുന്ന് കലർത്തിയ പേപ്പറുകളുമായി പ്രവാസി കുവൈത്തിൽ നാർക്കോട്ടിക് ഉദ്യോഗസ്ഥരുടെ പിടിയിലായി. ഏഷ്യൻ സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. കെമിക്കൽ മയക്കുമരുന്ന് ലായനിയിൽ മുക്കിയുണക്കിയ 10 എ4 സൈസ് ഷീറ്റുകളുമായി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്.

## Article Content

കുവൈത്ത് : മയക്കുമരുന്ന് കലർത്തിയ പേപ്പറുകളുമായി പ്രവാസി കുവൈത്തിൽ നാർക്കോട്ടിക് ഉദ്യോഗസ്ഥരുടെ പിടിയിലായി. ഏഷ്യൻ സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. കെമിക്കൽ മയക്കുമരുന്ന് ലായനിയിൽ മുക്കിയുണക്കിയ 10 എ4 സൈസ് ഷീറ്റുകളുമായി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്.

ലഹരിക്കടത്ത് തടയാൻ കുവൈത്ത് സുരക്ഷാ വിഭാഗം പരിശോധന കർശനമാക്കിയതോടെയാണ് അന്താരാഷ്ട്ര ലഹരിസംഘങ്ങൾ ഇത്തരം അതിനൂതനമായ കടത്തുമാർഗ്ഗങ്ങൾ പരീക്ഷിക്കുന്നത്.

ഇയാളിൽ നിന്നും മയക്കുമരുന്ന് കലർന്ന പേപ്പറുകൾ കൂടാതെ ശാബുവെന്ന പേരിലുള്ള അഞ്ച് ഗ്രാം മയക്കുമരുന്ന് വേറെയും പിടികൂടി. സ്റ്റാമ്പ് രൂപത്തിലുള്ള മയക്കുമരുന്നുകൾ നേരത്തെ തന്നെ പ്രചാരത്തിലുള്ളവയാണ്. അത് എ4 രൂപത്തിലേക്ക് വരുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്നാണ് തെളിയിക്കുന്നതെന്നും വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/361138/content-highlights-just-an-a4-paper-but-deadly-drugs-inside-expatriate-caught-with-drug-papers-in-kuwait-new)