---
title: "മസ്തിഷ്കാഘാതം മൂലം പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു "
english_title: "Content Highlights:- Expatriate Malayali dies in Jeddah due to brain injury"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/361293/content-highlights-expatriate-malayali-dies-in-jeddah-due-to-brain-injury"
published_at: "2026-05-23T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a11a6000dfbd_jiddah_death.jpg"
keywords: ["Latest News", "Saudi Arabia", "Death", "Jeddah"]
---

# മസ്തിഷ്കാഘാതം മൂലം പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു 

> **Lead Summary:** **ജിദ്ദ: ** പ്രവാസി മലയാളിയായ യുവാവ് ജിദ്ദയിൽ മരിച്ചു . മലപ്പുറം നിലമ്പൂർ സ്വദേശി പൂക്കോട്ടുംപാടം പാറക്കപാടം സ്വദേശി കരിക്കാട്ട് ഭാസ്കരൻ ആണ് മരിച്ചത് .

## Article Content

**ജിദ്ദ: ** പ്രവാസി മലയാളിയായ യുവാവ് ജിദ്ദയിൽ മരിച്ചു . മലപ്പുറം നിലമ്പൂർ സ്വദേശി പൂക്കോട്ടുംപാടം പാറക്കപാടം സ്വദേശി കരിക്കാട്ട് ഭാസ്കരൻ ആണ് മരിച്ചത് .

മസ്തിഷ്കാഘാതത്തെ തുടർന്ന് ജിദ്ദയിലെ ഹസ്സൻ ഗസ്സാവി ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ശനിയാഴ്ചയായിരുന്നു അന്ത്യം.

കഴിഞ്ഞ 20 വർഷമായി ജിദ്ദയിലെ ബലദിൽ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. വേലുക്കുട്ടിയാണ് പിതാവ്, മാതാവ്: പത്മാവതി. ഭാര്യ: ബീന. മക്കൾ: ശരത്, കാവ്യ.

ആശുപത്രിയിലെയും മറ്റ് നയതന്ത്ര കാര്യാലയങ്ങളിലെയും നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ആവശ്യമായ നിയമസഹായങ്ങളുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/361293/content-highlights-expatriate-malayali-dies-in-jeddah-due-to-brain-injury)