---
title: "ഒമാനിൽ യുവാവിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ"
english_title: "Content Highlights:-  Man hit and killed by car in Oman; Suspect arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/361435/man-hit-and-killed-by-car-in-oman-suspect-arrested"
published_at: "2026-05-24T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69944d32d4961_gcc_arested_.jpg"
keywords: ["Latest News", "Royal Oman Police", "Gulf News", "Police Arrest Murder Suspect"]
---

# ഒമാനിൽ യുവാവിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ

> **Lead Summary:** **മസ്കത്ത്: [**[ ]ഒമാനിൽ തർക്കത്തെത്തുടർന്ന് സ്വദേശി യുവാവിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ബാത്തിന ഗവർണറേറ്റ് പോലീസ് കമാൻഡാണ് പ്രതിയായ ഒമാനി പൗരനെ പിടികൂടിയത്.

## Article Content

**മസ്കത്ത്: [**[ ]ഒമാനിൽ തർക്കത്തെത്തുടർന്ന് സ്വദേശി യുവാവിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ബാത്തിന ഗവർണറേറ്റ് പോലീസ് കമാൻഡാണ് പ്രതിയായ ഒമാനി പൗരനെ പിടികൂടിയത്.

ഇരുവർക്കുമിടയിലുണ്ടായ തർക്കം രൂക്ഷമായതിനെത്തുടർന്ന് പ്രതി മനഃപൂർവ്വം ഇരയുടെ ശരീരത്തിലേക്ക് വാഹനം ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പ്രതിക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ സ്വദേശി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. കൃത്യം നടന്ന ഉടൻതന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/361435/man-hit-and-killed-by-car-in-oman-suspect-arrested)