---
title: "ആയുധങ്ങളുമായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; യുവാക്കളെ അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്"
english_title: "Dubai Police arrest youths who clashed with armed men"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/361521/dubai-police-arrest-youths-who-clashed-with-armed-men"
published_at: "2026-05-25T09:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69944d32d4961_gcc_arested_.jpg"
keywords: ["Latest News", "Dubai Police", "Dubai"]
---

# ആയുധങ്ങളുമായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; യുവാക്കളെ അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്

> **Lead Summary:** **ദുബൈ: [**[ ] യുവാക്കൾ ആയുധങ്ങളുമായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ ദുബായ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. സംഘർഷത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായും ഇവർക്കെതിരെ ആരോപണമുണ്ട്.

## Article Content

**ദുബൈ: [**[ ] യുവാക്കൾ ആയുധങ്ങളുമായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ ദുബായ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. സംഘർഷത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായും ഇവർക്കെതിരെ ആരോപണമുണ്ട്.

പ്രതികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഉപരിനടപടികൾക്കായി ഇവരെ ബന്ധപ്പെട്ട അതോറിറ്റികൾക്ക് കൈമാറുമെന്നും പോലീസ് വ്യക്തമാക്കി. പൊതുസമൂഹത്തിന് ഭീഷണിയാകുന്ന ഇത്തരം മോശം പെരുമാറ്റങ്ങളോ അക്രമ സംഭവങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പോലീസിന്റെ സ്മാർട്ട് ആപ്ലിക്കേഷനിലെ ‘പോലീസ് ഐ’ (Police Eye) വഴിയോ, 999 എന്ന കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ നമ്പറിലോ വിവരമറിയിക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/361521/dubai-police-arrest-youths-who-clashed-with-armed-men)