---
title: "പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; കേരളത്തിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കാന്‍ കുവൈത്ത് എയർവേയ്‌സ്"
english_title: " Content Highlights:-Kuwait Airways To Resume ServicesTo Kerala"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/361570/content-highlights-kuwait-airways-to-resume-servicesto-kerala"
published_at: "2026-05-25T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13e488acf15_Kuwait_Airways_.jpg"
keywords: ["Latest News", "Kuwait Airways", "Flight", "Kuwait News"]
---

# പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; കേരളത്തിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കാന്‍ കുവൈത്ത് എയർവേയ്‌സ്

> **Lead Summary:** **കുവൈത്ത് സിറ്റി : [ ** ജൂണിൽ കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെ 58 സെക്ടറുകളിലേക്ക് ആഴ്ചയിൽ 728 സർവീസുകളുമായി കുവൈത്ത് എയർവേയ്സ് പ്രവർത്തനം ഊർജിതമാക്കുന്നു. നിലവിൽ 45 നഗരങ്ങളിലേക്ക് ആഴ്ചയിൽ 420 സർവീസുകളാണ് നടത്തിവരുന്നത്.

## Article Content

**കുവൈത്ത് സിറ്റി : [ ** ജൂണിൽ കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെ 58 സെക്ടറുകളിലേക്ക് ആഴ്ചയിൽ 728 സർവീസുകളുമായി കുവൈത്ത് എയർവേയ്സ് പ്രവർത്തനം ഊർജിതമാക്കുന്നു. നിലവിൽ 45 നഗരങ്ങളിലേക്ക് ആഴ്ചയിൽ 420 സർവീസുകളാണ് നടത്തിവരുന്നത്.

കൊച്ചി, തിരുവനന്തപുരം, ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കും സർവീസുണ്ടാകും. കൂടാതെ യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ പ്രധാന നഗരങ്ങളിലേക്കും ജൂണിൽ വിമാന സർവീസ് നടത്തും.

മേഖലയിലെ സംഘർഷം മൂലം ഫെബ്രുവരി മുതൽ യാത്രക്കാർ റദ്ദാക്കിയ 5 ലക്ഷത്തോളം ടിക്കറ്റുകളിൽ 55ശതമാനം തുകയും ഇതിനകം തിരിച്ചു നൽകിയതായി ആക്ടിങ് സിഇഒ അബ്ദുൽവഹാബ് അൽ ശാത്തി അറിയിച്ചു. ഇന്ധനവിലയിൽ 120 ശതമാനത്തിലധികം ഉണ്ടായ വർധനയും ഇൻഷുറൻസ് ചെലവുകളും ടിക്കറ്റ് നിരക്കുകളെ ബാധിച്ചിട്ടുണ്ടെന്നും പ്രതിസന്ധി ഘട്ടങ്ങളിലും സുഗമമായ യാത്രാമാർഗം ഉറപ്പാക്കാനാണ് എയർലൈൻ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/361570/content-highlights-kuwait-airways-to-resume-servicesto-kerala)