---
title: "സമയം വൈകേണ്ട...! ഇടം കിട്ടില്ല, യുഎഇയിലെ ബലിപെരുന്നാൾ നമസ്കാര സമയം അറിയാം..."
english_title: " Content Highlights:-UAE Eid Al Adha 2026 Prayer Timings What You Need To Know"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/361613/content-highlights-uae-eid-al-adha-2026-prayer-timings-what-you-need-to-know-new"
published_at: "2026-05-25T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13fbde6b70b_UAE_Eid_Al_Adha_20261.jpg"
keywords: ["Latest News", "EID AL ADHA 2026", "Prayer Timing", "UAE"]
---

# സമയം വൈകേണ്ട...! ഇടം കിട്ടില്ല, യുഎഇയിലെ ബലിപെരുന്നാൾ നമസ്കാര സമയം അറിയാം...

> **Lead Summary:** ദുബൈ: യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു. സൂര്യോദയത്തിന് ശേഷം 15 മുതൽ 20 മിനിറ്റിനുള്ളിലാണ് സാധാരണയായി ഈദ് നമസ്‌കാരം നടക്കാറുള്ളത്. ദുബൈ 5:47 AM, ഷാർജ 5:45 AM, അബൂദബി 5:51 AM, അൽ ഐൻ 5:45 AM, സായിദ് സിറ്റി 5:56 AM, അജ്മാൻ 5:45 AM, ഉമ്മുൽ ഖുവൈൻ 5:44 AM, റാസൽഖൈമ 5:43 AM, ഫുജൈറ 5:43 AM എന്നിങ്ങനെയാണ് എമിറേറ്റ് തിരിച്ചുള്ള സമയക്രമം.

## Article Content

ദുബൈ: യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു. സൂര്യോദയത്തിന് ശേഷം 15 മുതൽ 20 മിനിറ്റിനുള്ളിലാണ് സാധാരണയായി ഈദ് നമസ്‌കാരം നടക്കാറുള്ളത്. ദുബൈ 5:47 AM, ഷാർജ 5:45 AM, അബൂദബി 5:51 AM, അൽ ഐൻ 5:45 AM, സായിദ് സിറ്റി 5:56 AM, അജ്മാൻ 5:45 AM, ഉമ്മുൽ ഖുവൈൻ 5:44 AM, റാസൽഖൈമ 5:43 AM, ഫുജൈറ 5:43 AM എന്നിങ്ങനെയാണ് എമിറേറ്റ് തിരിച്ചുള്ള സമയക്രമം.

പെരുന്നാൾ ദിനത്തിൽ പള്ളികളിൽ വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ വിശ്വാസികൾ പുലർച്ചെ 5:30-ഓടെ തന്നെ എത്തിച്ചേരണമെന്ന് അധികൃതർ നിർദേശിക്കുന്നു. യുഎഇയിൽ വീടുകളിലോ പൊതുസ്ഥലങ്ങളിലോ തെരുവുകളിലോ വെച്ച് മൃഗബലി നടത്താൻ പാടുള്ളതല്ലെന്നും മന്ത്രാലയം അംഗീകരിച്ച ഔദ്യോഗിക അറവുശാലകളും സ്മാർട്ട് ആപ്പുകളും മാത്രമേ ഇതിനായി ഉപയോഗിക്കാവൂ എന്നും അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/361613/content-highlights-uae-eid-al-adha-2026-prayer-timings-what-you-need-to-know-new)