---
title: "കണ്ണീര് മറന്നുകൊണ്ട് ഉമ്മ പെരുന്നാളിന് ചിരിക്കും...: അബ്ദുൽ റഹീമി​ന്റെ  മോചന ഉത്തരവിൽ ഒപ്പുവെച്ചു; ഉടൻ നാട്ടിലേക്ക്​ മടങ്ങും"
english_title: " Content Highlights:-  Abdul Rahim's release order signed; he will return home soon"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/361962/content-highlights-abdul-rahims-release-order-signed-he-will-return-home-soon"
published_at: "2026-05-26T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0db72c2e942_RAHIM.jpg"
keywords: []
---

# കണ്ണീര് മറന്നുകൊണ്ട് ഉമ്മ പെരുന്നാളിന് ചിരിക്കും...: അബ്ദുൽ റഹീമി​ന്റെ  മോചന ഉത്തരവിൽ ഒപ്പുവെച്ചു; ഉടൻ നാട്ടിലേക്ക്​ മടങ്ങും

> **Lead Summary:** **റിയാദ്: **സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമിൻറ മോചന ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചതായി വിവരം ലഭിച്ചെന്ന് സഹായ സമിതി അറിയിച്ചു. മോചനവുമായി ബന്ധപ്പെട്ട തുടർനടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. അബ്​ദുൽ റഹീമി​െൻറ എക്സിറ്റ് വിസ നടപടികൾ ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ട്.

## Article Content

**റിയാദ്: **സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമിൻറ മോചന ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചതായി വിവരം ലഭിച്ചെന്ന് സഹായ സമിതി അറിയിച്ചു. മോചനവുമായി ബന്ധപ്പെട്ട തുടർനടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. അബ്​ദുൽ റഹീമി​െൻറ എക്സിറ്റ് വിസ നടപടികൾ ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ട്.

ഇനി രാജ്യം വിടുന്നതിനുള്ള ഇമിഗ്രേഷൻ ക്ലിയറൻസ് മാത്രമാണ് അവശേഷിക്കുന്നത്. ഈ ഇമിഗ്രേഷൻ നടപടികൾ കൂടി പൂർത്തിയാകുന്നതോടെ ഏതു സമയത്തും അദ്ദേഹത്തിന് നാട്ടിലേക്ക് തിരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സഹായ സമിതി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/361962/content-highlights-abdul-rahims-release-order-signed-he-will-return-home-soon)