---
title: "വേങ്ങര സ്വദേശി സൗദിയിലെ ജിസാനിൽ അന്തരിച്ചു"
english_title: "Content Highlights:-Vengara Native Passes Away In Jizan Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/362003/content-highlights-vengara-native-passes-away-in-jizan-saudi-arabia"
published_at: "2026-05-27T06:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16488609da3_DEATH_jizan.jpg"
keywords: ["Latest News", "Vengara Native", "Death", "Jizan"]
---

# വേങ്ങര സ്വദേശി സൗദിയിലെ ജിസാനിൽ അന്തരിച്ചു

> **Lead Summary:** ജിസാൻ: മലപ്പുറം വേങ്ങര ചെറൂർ ചോലക്കൽ സ്വദേശിയായ ഷാഹിദ് ചോലക്കൽ സൗദി ​തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിൽ അന്തരിച്ചു. ചോലക്കൽ അബൂബക്കറി​െൻറ മകനാണ്. ജിസാനിലെ ദബിയയിൽ ജോലി ചെയ്യ​ുകയായിരുന്ന ഇദ്ദേഹത്തെ മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് ജിസാൻ ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

## Article Content

ജിസാൻ: മലപ്പുറം വേങ്ങര ചെറൂർ ചോലക്കൽ സ്വദേശിയായ ഷാഹിദ് ചോലക്കൽ സൗദി ​തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിൽ അന്തരിച്ചു. ചോലക്കൽ അബൂബക്കറി​െൻറ മകനാണ്. ജിസാനിലെ ദബിയയിൽ ജോലി ചെയ്യ​ുകയായിരുന്ന ഇദ്ദേഹത്തെ മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് ജിസാൻ ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം നിലവിൽ ഹയാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരേത​െൻറ സഹോദരൻ മുഹമ്മദ് റാഫി, അളിയൻ ഷശ്ബീർ എന്നിവർ ജിസാനിലുണ്ട്. മൃതദേഹം ജിസാനിൽ തന്നെ മറവുചെയ്യുന്നതിനായി ഷശ്ബീറി​െൻറ പേരിൽ പവർ ഓഫ് അറ്റോർണി തയ്യാറാക്കിയിട്ടുണ്ട്. നുസൈബ പട്ടാണിയാണ് ഷാഹിദി​െൻറ ഭാര്യ. മൂന്ന് മക്കളുണ്ട്.

തുടർനടപടികൾ വേഗത്തിലാക്കുന്നതിനായി ജിസാൻ കെ.എം.സി.സി വെൽഫയർ വിങ്ങി​െൻറ നേതൃത്വത്തിൽ പ്രസിഡൻറ്​ ഷംസു പൂക്കോട്ടൂർ, വെൽഫയർ വിങ് ചെയർമാൻ ഗഫൂർ വാവൂർ, ഷമീർ അമ്പലപ്പാറ, സിറാജ് പുല്ലൂരാംപാറ, മുഹമ്മദ് കുട്ടി മേമാട്ടുപ്പാറ, സുൾഫിക്കർ വെളിയഞ്ചേരി, മുസ്തഫ കോഴിക്കോട് എന്നിവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/362003/content-highlights-vengara-native-passes-away-in-jizan-saudi-arabia)