---
title: "മക്കയിൽ പ്രകൃതിയൊരുക്കിയ അദ്ഭുതക്കാഴ്ച; അറഫാ സംഗമത്തിനിടെ സൂര്യൻ കഅബയ്ക്ക് തൊട്ടുമുകളിൽ; നിഴലുകൾ ഇല്ലാതായ അപൂർവ നിമിഷം"
english_title: "The sun was just above the Kaaba during the Arafat gathering in Mecca; a rare moment when shadows disappeared"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/362090/the-sun-was-just-above-the-kaaba-during-the-arafat-gathering-in-mecca-a-rare-moment-when-shadows-disappeared"
published_at: "2026-05-27T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1694b53a0d0_makka.jpg"
keywords: []
---

# മക്കയിൽ പ്രകൃതിയൊരുക്കിയ അദ്ഭുതക്കാഴ്ച; അറഫാ സംഗമത്തിനിടെ സൂര്യൻ കഅബയ്ക്ക് തൊട്ടുമുകളിൽ; നിഴലുകൾ ഇല്ലാതായ അപൂർവ നിമിഷം

> **Lead Summary:** **മക്ക : **ലക്ഷക്കണക്കിന് ഹാജിമാർ അറഫാ മൈതാനിയിൽ പ്രാർത്ഥനാ നിർഭരമായി ഒത്തുചേർന്ന പുണ്യദിനത്തിൽ, മക്കയിലെ വിശുദ്ധ കഅബാലയത്തിന് മുകളിൽ അത്യപൂർവ പ്രതിഭാസം. സൂര്യൻ നേരെ കഅബയ്ക്ക് മുകളിൽ. അപൂർവമായി മാത്രം സംഭവിക്കുന്ന ഈ പ്രതിഭാസം അറഫാ ദിനത്തിലായി എന്നതു ശ്രദ്ധേയം.

## Article Content

**മക്ക : **ലക്ഷക്കണക്കിന് ഹാജിമാർ അറഫാ മൈതാനിയിൽ പ്രാർത്ഥനാ നിർഭരമായി ഒത്തുചേർന്ന പുണ്യദിനത്തിൽ, മക്കയിലെ വിശുദ്ധ കഅബാലയത്തിന് മുകളിൽ അത്യപൂർവ പ്രതിഭാസം. സൂര്യൻ നേരെ കഅബയ്ക്ക് മുകളിൽ. അപൂർവമായി മാത്രം സംഭവിക്കുന്ന ഈ പ്രതിഭാസം അറഫാ ദിനത്തിലായി എന്നതു ശ്രദ്ധേയം.

ഇന്നലെ ഉച്ചയ്ക്ക് സൗദി സമയം 12:18നാണ് സൂര്യൻ വിശുദ്ധ കഅബാലയത്തിന് തൊട്ടുമുകളിൽ വന്നത്. ഈ സമയത്ത് കഅബയുടെയും മക്കയിലെ മറ്റ് വസ്തുക്കളുടെയും നിഴലുകൾ അപ്രത്യക്ഷമായി. സൂര്യൻ കഅബയ്ക്ക് മുകളിൽ 89.94 ഡിഗ്രി ഉയരത്തിലാണ് എത്തിയത്. ലോകമെമ്പാടുമുള്ള മുസ്‌ലിംകൾക്ക് തങ്ങൾ നിൽക്കുന്ന സ്ഥലത്തുനിന്ന് കഅബയുടെ കൃത്യമായ ദിശ (ഖിബ്‌ല) നിർണയിക്കാൻ സഹായിക്കുന്ന നിമിഷം കൂടിയായിരുന്നു ഇത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/362090/the-sun-was-just-above-the-kaaba-during-the-arafat-gathering-in-mecca-a-rare-moment-when-shadows-disappeared)