---
title: "പ്രാർത്ഥനാ നിർഭരമായി കുവൈത്ത്; കുവൈത്തിലെ ഗ്രാൻഡ് മസ്ജിദിൽ ഈദ് നമസ്കാരം നിർവ്വഹിച്ച് കിരീടാവകാശി"
english_title: " content highlights:- Crown Prince performs Eid prayers at Kuwait's Grand Mosque"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/362146/content-highlights-Crown-Prince-performs-Eid-prayers-at-Kuwait's-Grand-Mosque-new"
published_at: "2026-05-27T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16c0f89f1da_eid.jpg"
keywords: ["Eid prayers", "Kuwait'", "Grand Mosque"]
---

# പ്രാർത്ഥനാ നിർഭരമായി കുവൈത്ത്; കുവൈത്തിലെ ഗ്രാൻഡ് മസ്ജിദിൽ ഈദ് നമസ്കാരം നിർവ്വഹിച്ച് കിരീടാവകാശി

> **Lead Summary:** **കുവൈത്ത് സിറ്റി: **ആഗോള മുസ്‌ലിംകൾ വലിയ പെരുന്നാൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി കുവൈത്തിലും വിശ്വാസികൾ ഈദുൽ അദ്ഹയുടെ ആദ്യ ദിനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പള്ളികളിലേക്ക് ഈദ് നമസ്കാരത്തിനായി ഒഴുകിയെത്തി.

## Article Content

**കുവൈത്ത് സിറ്റി: **ആഗോള മുസ്‌ലിംകൾ വലിയ പെരുന്നാൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി കുവൈത്തിലും വിശ്വാസികൾ ഈദുൽ അദ്ഹയുടെ ആദ്യ ദിനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പള്ളികളിലേക്ക് ഈദ് നമസ്കാരത്തിനായി ഒഴുകിയെത്തി.

കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് അല്‍ ഖാലിദ് ഗ്രാൻഡ് മസ്ജിദിൽ ഈദ് നമസ്കാരം നിർവ്വഹിച്ചു. മുതിർന്ന ശൈഖുമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ എന്നിവരും അദ്ദേഹത്തോടൊപ്പം പങ്കെടുത്തു.

ഈദ് സന്ദേശത്തിൽ ഡോ. ബദർ അല്‍ ധഫീരി പറഞ്ഞു, ഈദ് സന്തോഷവും സമാധാനവും സഹോദരത്വവും കരുണയും നിറഞ്ഞ മഹത്തായ ഇസ്ലാമിക ആഘോഷമാണെന്നും ദൈവാനുഗ്രഹങ്ങൾക്ക് നന്ദി പറയുകയും മനുഷ്യരിൽ സ്നേഹവും ഐക്യവും ശക്തിപ്പെടുത്തുകയും വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/362146/content-highlights-Crown-Prince-performs-Eid-prayers-at-Kuwait's-Grand-Mosque-new)