---
title: "ഖത്തർ മുൻ ഉപപ്രധാനമന്ത്രി അബ്ദുല്ല ബിൻ ഹമദ് അൽ അതിയ്യ അന്തരിച്ചു"
english_title: "Content Highlights:-Former Qatari Deputy Prime Minister Abdullah Bin Hamad Al Attiyah Passed Away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/362201/content-highlights-former-qatari-deputy-prime-minister-abdullah-bin-hamad-al-attiyah-passed-away"
published_at: "2026-05-27T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1715cd7638d_Abdullah_Bin_Hamad_Al_Attiyah.jpg"
keywords: ["Latest News", "Abdullah Bin Hamad Al Attiyah", "Qatar"]
---

# ഖത്തർ മുൻ ഉപപ്രധാനമന്ത്രി അബ്ദുല്ല ബിൻ ഹമദ് അൽ അതിയ്യ അന്തരിച്ചു

> **Lead Summary:** ദോഹ: ഖത്തറിന്റെ മുൻ ഉപപ്രധാനമന്ത്രിയും ഊർജ -വ്യവസായ മന്ത്രിയുമായിരുന്ന അബ്ദുല്ല ബിൻ ഹമദ് അൽ അതിയ്യ അന്തരിച്ചു. ഖത്തറിനെ ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക (എൽ.എൻജി) കയറ്റുമതി രാജ്യമാക്കി മാറ്റുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ദീർഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹം.

## Article Content

ദോഹ: ഖത്തറിന്റെ മുൻ ഉപപ്രധാനമന്ത്രിയും ഊർജ -വ്യവസായ മന്ത്രിയുമായിരുന്ന അബ്ദുല്ല ബിൻ ഹമദ് അൽ അതിയ്യ അന്തരിച്ചു. ഖത്തറിനെ ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക (എൽ.എൻജി) കയറ്റുമതി രാജ്യമാക്കി മാറ്റുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ദീർഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹം.

ദീർഘകാലം ഖത്തറിന്റെ ഊർജ മന്ത്രിയായിരുന്നു. ഖത്തർ പെട്രോളിയത്തിന്റെ (നിലവിലെ ഖത്തർ എനർജി) ചെയർമാനും മാനേജിങ് ഡയറക്ടറുമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2006ൽ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന കമ്മീഷന്റെ ചെയർമാനായും 2012-ൽ നടന്ന യു.എൻ.എഫ്.സി.സി.സി കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന്റെ 18ാമത് സെഷന്റെ പ്രസിഡന്റായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

ഒപെക് അധ്യക്ഷൻ, അമീരി ദിവാൻ മേധാവി, ഖത്തർ പ്ലാനിങ് കമ്മീഷൻ ചെയർമാൻ, അൽ അതിയ്യ ഫൗണ്ടേഷൻ ബോർഡ് അംഗം എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകി. ഭരണരംഗത്തെ മികവിന് ഖത്തറിന്റെ പരമോന്നത ബഹുമതിയായ 'നെക്ലസ് ഓഫ് ഇൻഡിപെൻഡൻസ്' നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഖത്തറിലെ അൽ സദ്ദ് സ്‌പോർട്‌സ് ക്ലബ്ബിന്റെ സ്ഥാപകരിലൊരാളാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/362201/content-highlights-former-qatari-deputy-prime-minister-abdullah-bin-hamad-al-attiyah-passed-away)