---
title: "ചൂടിൽ വെന്തുരുകി ഖത്തർ; ദോഹയിലും അബൂസംറയിലും 47 ഡിഗ്രി, വരുംദിവസങ്ങളിലും ചൂട് തുടരുമെന്ന് മുന്നറിയിപ്പ്"
english_title: "47 degrees in Doha and Abu Samra, warning of heat to continue in the coming days"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/362721/47-degrees-in-doha-and-abu-samra-warning-of-heat-to-continue-in-the-coming-days"
published_at: "2026-05-30T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a9f152946c_warning_of_heat.jpg"
keywords: ["Latest News", "Qatar Weather", "Gulf News", "Qatar Summer"]
---

# ചൂടിൽ വെന്തുരുകി ഖത്തർ; ദോഹയിലും അബൂസംറയിലും 47 ഡിഗ്രി, വരുംദിവസങ്ങളിലും ചൂട് തുടരുമെന്ന് മുന്നറിയിപ്പ്

> **Lead Summary:** ദോ​ഹ: ഖത്തറിൽ വേനൽച്ചൂട് കനക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ കടുത്ത ചൂടാണ് അനുഭവപ്പെട്ടത്. വിവിധയിടങ്ങളിൽ അന്തരീക്ഷ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിട്ടുണ്ട്.

## Article Content

ദോ​ഹ: ഖത്തറിൽ വേനൽച്ചൂട് കനക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ കടുത്ത ചൂടാണ് അനുഭവപ്പെട്ടത്. വിവിധയിടങ്ങളിൽ അന്തരീക്ഷ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിട്ടുണ്ട്.

തലസ്ഥാന നഗരത്തോട് ചേർന്നുള്ള ദോഹ എയർപോർട്ട്, ഖത്തർ യൂണിവേഴ്സിറ്റി, മീസൈമീർ, മുകൈനിസ്, കൂടാതെ അതിർത്തി പ്രദേശമായ അബൂസംറ എന്നിവിടങ്ങളിലാണ് ഏറ്റവും ഉയർന്ന താപനില (47 ഡിഗ്രി സെൽഷ്യസ്) രേഖപ്പെടുത്തിയത്.

ഹ​മ​ദ് എ​യ​ർ​പോ​ർ​ട്ട് ഷ​ഹാ​നി​യ, ജ​മൈ​ലി​യ, ക​രാ​നാ, തു​റൈ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ 46 ഡി​ഗ്രി​യും അ​ൽ ഖോ​ർ, ഗു​വൈ​രി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ 45 ഡി​ഗ്രി​യും വ​ക്റ, മി​സൈ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ 44 ഡി​ഗ്രി​യും ഉ​യ​ർ​ന്ന അ​ന്ത​രീ​ക്ഷ താ​പ​നി​ല സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​ക്ക് കീ​ഴി​ലു​ള്ള ഖ​ത്ത​ർ കാ​ലാ​വ​സ്ഥാ വി​ഭാ​ഗം രേ​ഖ​പ്പെ​ടു​ത്തി. വ​രും ദി​വ​സ​ങ്ങ​ളി​ലും ചൂ​ട് തു​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/362721/47-degrees-in-doha-and-abu-samra-warning-of-heat-to-continue-in-the-coming-days)