---
title: "ഹൃദയാഘാതം; സന്ദർശക വീസയിൽ യുഎഇയിലെത്തിയ മലയാളി മരിച്ചു"
english_title: "Content Highlights:-  Malayali Died Of Heart Attack In Ajman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/362851/content-highlights-malayali-died-of-heart-attack-in-ajman"
published_at: "2026-05-31T08:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1baa4bae111_DEATH.jpg"
keywords: ["Latest News", "Malayali Died", "Heart Attack", "Ajman"]
---

# ഹൃദയാഘാതം; സന്ദർശക വീസയിൽ യുഎഇയിലെത്തിയ മലയാളി മരിച്ചു

> **Lead Summary:** അജ്മാൻ: സന്ദർശക വീസയിൽ യുഎഇയിലെത്തിയ മലയാളി അജ്മാനിൽ അന്തരിച്ചു ബംഗ്ലുരു ചെംബനഹള്ളി സർജാപൂർ റോഡിൽ സ്ഥിരതാമസക്കാരനായ ആലപ്പുഴ ചെങ്ങന്നൂർ ബുധനൂർ ഇലഞ്ഞിമേൽ ശ്രീമന്ദിരത്തിൽ ഗിരീഷ് എസ്.പിള്ളയാണ് ഹൃദയാഘാതം മൂലം മരിച്ചത്.

## Article Content

അജ്മാൻ: സന്ദർശക വീസയിൽ യുഎഇയിലെത്തിയ മലയാളി അജ്മാനിൽ അന്തരിച്ചു ബംഗ്ലുരു ചെംബനഹള്ളി സർജാപൂർ റോഡിൽ സ്ഥിരതാമസക്കാരനായ ആലപ്പുഴ ചെങ്ങന്നൂർ ബുധനൂർ ഇലഞ്ഞിമേൽ ശ്രീമന്ദിരത്തിൽ ഗിരീഷ് എസ്.പിള്ളയാണ് ഹൃദയാഘാതം മൂലം മരിച്ചത്.

ഏറെകാലമായി ബംഗ്ലുരുവിൽ ബാങ്കുദ്യോഗസ്ഥനായിരുന്ന ഗിരീഷ് സ്വന്തമായി ബിസിനസ് തുടങ്ങാനാണ് രണ്ട് മാസം മുൻപ് യുഎഇയിലെത്തിയത്. ശങ്കരപ്പിള്ള-ശാന്തകുമാരി ദമ്പതികളുടെ മകനാണ്. കെ.എസ്.ഷീജയാണ് ഭാര്യ. മക്കൾ: ശ്രീഹരി ജി.ശങ്കർ, അദ്വൈത് ജി.ശങ്കർ. നിയമനടപടികൾക്ക് ശേഷം മൃതദേഹം ആലപ്പുഴ ചെങ്ങന്നൂരിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/362851/content-highlights-malayali-died-of-heart-attack-in-ajman)