---
title: " ഒന്ന് ശ്രദ്ധിക്കണേ .....:  റോഡിൽ അമിതവേഗത പാടില്ല; പ്രവാസികൾക്ക് നാടുകടത്തൽ ഉൾപ്പെടെ കർശന നടപടിയുമായി കുവൈത്ത്"
english_title: "Content Highlights:- Don't speed on the road; you will face deportation."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/362884/content-highlights-dont-speed-on-the-road-you-will-face-deportation-"
published_at: "2026-05-31T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1bc3ef564c3_signal.jpg"
keywords: ["Speed", "Road", "Speedcontrol", "Kuwait"]
---

#  ഒന്ന് ശ്രദ്ധിക്കണേ .....:  റോഡിൽ അമിതവേഗത പാടില്ല; പ്രവാസികൾക്ക് നാടുകടത്തൽ ഉൾപ്പെടെ കർശന നടപടിയുമായി കുവൈത്ത്

> **Lead Summary:** **കുവൈത്ത് സിറ്റി: **രാജ്യത്തെ റോഡുകളിൽ വേഗപരിധി ലംഘിച്ച് അമിതവേഗത്തിൽ വാഹനമോടിക്കുന്നവർക്കെതിരെ നാടുകടത്തൽ ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികളുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം.

## Article Content

**കുവൈത്ത് സിറ്റി: **രാജ്യത്തെ റോഡുകളിൽ വേഗപരിധി ലംഘിച്ച് അമിതവേഗത്തിൽ വാഹനമോടിക്കുന്നവർക്കെതിരെ നാടുകടത്തൽ ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികളുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം.

വേഗതയുടെ തോത് അനുസരിച്ച് കനത്ത പിഴ ചുമത്തുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത്തരം കേസുകളിൽ ജയിൽ ശിക്ഷ ലഭിക്കുന്നതിനൊപ്പം പ്രവാസികളെ നാടുകടത്തുമെന്നും അധികൃതർ അറിയിച്ചു.

അശ്രദ്ധമായ വേഗത റോഡ് സുരക്ഷക്കും പൊതുജനങ്ങളുടെ ജീവനും നേരിട്ട് ഭീഷണിയാണ്. പൗരന്മാരും പ്രവാസികളും ഉൾപ്പെടെ എല്ലാ വാഹനമോടിക്കുന്നവരും വേഗ പരിധിയും ഗതാഗത നിയന്ത്രണങ്ങളും കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഗതാഗത അപകടങ്ങൾ കുറക്കാനും റോഡ് അച്ചടക്കം ഉറപ്പാക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് നടപടി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/362884/content-highlights-dont-speed-on-the-road-you-will-face-deportation-)