---
title: "ഹജ്ജ് കർമങ്ങളിൽ പങ്കെടുക്കുന്നതിനിടെ കണ്ണൂർ സ്വദേശിനി മനാമയിൽ മരിച്ചു "
english_title: " Content Highlights:- Kannur native dies in Manama while participating in Hajj rituals"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/362900/content-highlights-kannur-native-dies-in-manama-while-participating-in-hajj-rituals"
published_at: "2026-05-31T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1bd17adfba8_gcc_death.jpg"
keywords: ["Latest News", "Gulf News", "Death", "Riyad"]
---

# ഹജ്ജ് കർമങ്ങളിൽ പങ്കെടുക്കുന്നതിനിടെ കണ്ണൂർ സ്വദേശിനി മനാമയിൽ മരിച്ചു 

> **Lead Summary:** റിയാദ്: ഈ വർഷത്തെ ഹജ്ജ് കർമങ്ങളിൽ പങ്കെടുത്തു കൊണ്ടിരിക്കെ മലയാളി തീർത്ഥാടക മിനായിൽ മരിച്ചു. കണ്ണൂർ ജില്ലയിലെ മാട്ടൂൽ സ്വദേശിനി ചീലൻ ബാവുവളപ്പിൽ ശരീഫ ആണ് മരിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ‘വിത്തൗട്ട് മഹറം’ വിഭാഗത്തിലാണ് ഇവർ വിശുദ്ധ ഭൂമിയിൽ എത്തിയത്.

## Article Content

റിയാദ്: ഈ വർഷത്തെ ഹജ്ജ് കർമങ്ങളിൽ പങ്കെടുത്തു കൊണ്ടിരിക്കെ മലയാളി തീർത്ഥാടക മിനായിൽ മരിച്ചു. കണ്ണൂർ ജില്ലയിലെ മാട്ടൂൽ സ്വദേശിനി ചീലൻ ബാവുവളപ്പിൽ ശരീഫ ആണ് മരിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ‘വിത്തൗട്ട് മഹറം’ വിഭാഗത്തിലാണ് ഇവർ വിശുദ്ധ ഭൂമിയിൽ എത്തിയത്.

മിനായിൽ വെച്ചായിരുന്നു അന്ത്യം. മരണാനന്തര നടപടികൾ സൗദി അധികൃതരുടെയും ഹജ്ജ് വളൻറിയർമാരുടെയും നേതൃത്വത്തിൽ വേഗത്തിൽ പുരോഗമിക്കുകയാണ്. ആവശ്യമായ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് സംസ്ഥാന ഹജ്ജ് ഇൻസ്പെക്ടർ അസീം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/362900/content-highlights-kannur-native-dies-in-manama-while-participating-in-hajj-rituals)