---
title: "മസ്‌കത്ത് വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട; ലഗേജിൽ ഒളിപ്പിച്ച ആറ് കിലോയിലധികം കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ"
english_title: "Content Highlights:- Massive cannabis bust at Muscat airport; Passenger arrested with over six kilos of cannabis hidden in luggage"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/362980/content-highlights-massive-cannabis-bust-at-muscat-airport-passenger-arrested-with-over-six-kilos-of-cannabis-hidden-in-luggage"
published_at: "2026-05-31T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1c10a366052_ganja.jpg"
keywords: []
---

# മസ്‌കത്ത് വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട; ലഗേജിൽ ഒളിപ്പിച്ച ആറ് കിലോയിലധികം കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ

> **Lead Summary:** **മസ്‌കത്ത്: **മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച വലിയ തോതിലുള്ള കഞ്ചാവ് ശേഖരം ഒമാൻ കസ്റ്റംസ് പിടികൂടി.വിമാനത്താവളത്തിലെ കർശന പരിശോധനക്കിടെ 17 പാക്കറ്റുകളിലായി സൂക്ഷിച്ച 6.179 കിലോ കഞ്ചാവാണ് കസ്റ്റംസ് വിഭാഗം കണ്ടെടുത്തത്.

## Article Content

**മസ്‌കത്ത്: **മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച വലിയ തോതിലുള്ള കഞ്ചാവ് ശേഖരം ഒമാൻ കസ്റ്റംസ് പിടികൂടി.വിമാനത്താവളത്തിലെ കർശന പരിശോധനക്കിടെ 17 പാക്കറ്റുകളിലായി സൂക്ഷിച്ച 6.179 കിലോ കഞ്ചാവാണ് കസ്റ്റംസ് വിഭാഗം കണ്ടെടുത്തത്.

യാത്രക്കാരന്റെ വ്യക്തിഗത ലഗേജുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവയെന്ന് ഒമാൻ കസ്റ്റംസ് അറിയിച്ചു. പിടിച്ചെടുത്ത ലഹരിവസ്തുക്കൾ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/362980/content-highlights-massive-cannabis-bust-at-muscat-airport-passenger-arrested-with-over-six-kilos-of-cannabis-hidden-in-luggage)