---
title: "ഹൃദയാഘാതം: ഇന്ത്യൻ റെസ്​റ്റോറൻറായ ‘ആര്യാസ്’ മാനേജർ മൊയ്‌ദീൻ ബാവ മദീനയിൽ അന്തരിച്ചു"
english_title: "Content Highlights:- Heart attack: ‘Arias’ manager Moideen Bawa passes away in Medina"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/362981/content-highlights-heart-attack-arias-manager-moideen-bawa-passes-away-in-medina"
published_at: "2026-05-31T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1c11965b36e_dead.jpg"
keywords: []
---

# ഹൃദയാഘാതം: ഇന്ത്യൻ റെസ്​റ്റോറൻറായ ‘ആര്യാസ്’ മാനേജർ മൊയ്‌ദീൻ ബാവ മദീനയിൽ അന്തരിച്ചു

> **Lead Summary:** **യാംബു: ** സൗദി പടിഞ്ഞാറൻ പ്രവിശയിലെ യാംബു ടൗണിൽ അറിയപ്പെടുന്ന ഇന്ത്യൻ റെസ്​റ്റോറൻറായ ‘ആര്യാസ്’ മാനേജർ മൊയ്‌ദീൻ ബാവ മദീനയിൽ അന്തരിച്ചു . ഹൃദയാഘാതത്തെ തുടർന്നാണ് മരണം .

## Article Content

**യാംബു: ** സൗദി പടിഞ്ഞാറൻ പ്രവിശയിലെ യാംബു ടൗണിൽ അറിയപ്പെടുന്ന ഇന്ത്യൻ റെസ്​റ്റോറൻറായ ‘ആര്യാസ്’ മാനേജർ മൊയ്‌ദീൻ ബാവ മദീനയിൽ അന്തരിച്ചു . ഹൃദയാഘാതത്തെ തുടർന്നാണ് മരണം .

തമിഴ്‌നാട് കായൽപട്ടണം സ്വദേശിയായ അദ്ദേഹം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയിലെ ബിസിനസ് രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. മലയാളി കൂട്ടായ്മകൾക്കിടയിലടക്കം വലിയൊരു സൗഹൃദവലയത്തിന് ഉടമയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ആഴ്ച യാംബുവിലെ താമസസ്ഥലത്ത് വെച്ച് ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മദീനയിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.

സയ്യിദ് അഹ്‌മദ്‌ മൗലാനയാണ് പിതാവ്. അർസത്ത് റയ്യാൻ മൗലാന, നാദിർ സുഫ്‌യാൻ മൗലാന എന്നിവർ മക്കളാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മദീനയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/362981/content-highlights-heart-attack-arias-manager-moideen-bawa-passes-away-in-medina)