---
title: "ആ മടക്കയാത്ര മരണത്തിലേക്ക്; അബൂദബി വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു "
english_title: " Content Highlights:- An expatriate Malayali died of a heart attack after landing at Abu Dhabi airport."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/363022/content-highlights-an-expatriate-malayali-died-of-a-heart-attack-after-landing-at-abu-dhabi-airport"
published_at: "2026-05-31T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1c68bf4319b_gcc.jpg"
keywords: ["Latest News", "Gulf", "Obituary"]
---

# ആ മടക്കയാത്ര മരണത്തിലേക്ക്; അബൂദബി വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു 

> **Lead Summary:** അബൂദബി: നാട്ടില്‍നിന്ന് അവധി കഴിഞ്ഞ് അബൂദബി വിമാനത്താവളത്തില്‍ ഇറങ്ങിയ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചു.

## Article Content

അബൂദബി: നാട്ടില്‍നിന്ന് അവധി കഴിഞ്ഞ് അബൂദബി വിമാനത്താവളത്തില്‍ ഇറങ്ങിയ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചു.

മലപ്പുറം കാടാമ്പുഴ കാരേക്കാട് ചിത്രമ്പള്ളി സ്വദേശി ഷറഫുദ്ദീന്‍ നാരങ്ങാടന്‍ (46) ആണ് മരിച്ചത്. നെഞ്ചുവേദനയുണ്ടായ ഉടന്‍ അബൂദബി ശൈഖ് ശഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ഒരു വര്‍ഷം മുമ്പേയാണ് ജോലിക്കായി അബൂദബിയില്‍ എത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത്​ തിങ്കളാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പിതാവ്: ബീരാന്‍കുട്ടി. മാതാവ്: സൈനബ. ഭാര്യ: ഹസീബ. മക്കള്‍: ഫാത്തിമ സാനിയ, മുഹമ്മദ് സഹല്‍.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/363022/content-highlights-an-expatriate-malayali-died-of-a-heart-attack-after-landing-at-abu-dhabi-airport)