---
title: "വെയിലത്തുള്ള ജോലി വേണ്ട; ഖത്തറില്‍ ഇന്ന് മുതല്‍ പുറം ജോലികള്‍ക്ക് നിയന്ത്രണം"
english_title: "Content Highlights:- Qatar Summer Restrictions Will Begin Today "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/363046/content-highlights-qatar-summer-restrictions-will-begin-today"
published_at: "2026-06-01T07:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ce61879189_ummer_Restriction.jpg"
keywords: ["Latest News", "Summer Restriction", "Qatar"]
---

# വെയിലത്തുള്ള ജോലി വേണ്ട; ഖത്തറില്‍ ഇന്ന് മുതല്‍ പുറം ജോലികള്‍ക്ക് നിയന്ത്രണം

> **Lead Summary:** **ദോഹ: **ഖത്തറില്‍ ഇന്ന് മുതല്‍ രാവിലെ പത്ത് മുതല്‍ ഉച്ച തിരിഞ്ഞ് മൂന്നര വരെ വെയിലത്തുള്ള ജോലികള്‍ക്ക് നിയന്ത്രണം. ചൂട് കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. സെപ്തംബര്‍ 15 വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

## Article Content

**ദോഹ: **ഖത്തറില്‍ ഇന്ന് മുതല്‍ രാവിലെ പത്ത് മുതല്‍ ഉച്ച തിരിഞ്ഞ് മൂന്നര വരെ വെയിലത്തുള്ള ജോലികള്‍ക്ക് നിയന്ത്രണം. ചൂട് കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. സെപ്തംബര്‍ 15 വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എല്ലാ വര്‍ഷവും ഖത്തറില്‍ ജൂണ്‍ 1 മുതല്‍ സെപ്തംബര്‍ 15 വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്. വേനല്‍ക്കാലത്ത് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആരോഗ്യപ്രശ്‌നങ്ങള്‍ തടയുന്നതിനായുമാണ് നടപടി.

ജോലി സമയം നിയന്ത്രണങ്ങള്‍ക്കനുസരിച്ച് മാറ്റണമെന്നാണ് നിര്‍ദേശം. ഈ കാലയളവില്‍ ഇരുചക്ര വാഹനങ്ങളിലെ ഡെലിവറി സേവനങ്ങള്‍ അടക്കം നിര്‍ത്തിവയ്ക്കണം. ഡെലിവറി ജോലികള്‍ ചെയ്യുന്നവര്‍ എസിയുള്ള കാറുകളിലോ മറ്റു വാഹനങ്ങളിലോ വേണം സേവനം ചെയ്യാന്‍.

ഉച്ച നേരത്തെ ഖബറടക്ക ചടങ്ങുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചടങ്ങുകള്‍ രാവിലെ എട്ട് മണിക്ക് മുമ്പും സൂര്യാസ്തമയത്തിന് ശേഷവുമായി ക്രമീകരിക്കണമെന്നാണ് നിര്‍ദേശം. നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് തൊഴില്‍ മന്ത്രാലയം നിരീക്ഷിക്കുകയും അത് പാലിക്കപ്പെടുന്നില്ലെന്ന് കണ്ടാല്‍ പിഴ ശിക്ഷ അടക്കം ഈടാക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/363046/content-highlights-qatar-summer-restrictions-will-begin-today)