---
title: "ജൂൺ 1 മുതൽ ഗൾഫിൽ വൻ മാറ്റങ്ങൾ;  യു എ യിൽ താമസിക്കുന്ന മലയാളികളടക്കം ഇനി മുതൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം"
english_title: "New laws come into force in UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/363091/new-laws-come-into-force-in-uae"
published_at: "2026-06-01T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d1db8d8885_uae.jpg"
keywords: ["News", "UAE News", "UAE New Laws"]
---

# ജൂൺ 1 മുതൽ ഗൾഫിൽ വൻ മാറ്റങ്ങൾ;  യു എ യിൽ താമസിക്കുന്ന മലയാളികളടക്കം ഇനി മുതൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

> **Lead Summary:** **[** യു എ യിൽ ജൂൺ 1 മുതൽ വൻ നിയമ മാറ്റങ്ങളാണ് വരാൻ പോകുന്നത്. ശബളം, ബാങ്കിങ് ,ബിസിനെസ്സ് മേഖലകളിൽ നിർണായകമായ പരിഷ്‌കാരങ്ങൾ കൊണ്ടുവരും യുണൈറ്റഡ് അറബ് എമറൈറ്സിൽ താമസിക്കുന്ന ലക്ഷ കണക്കിന് പ്രവാസികളെയും ബിസിനെസ്സ് മേഖലയിലും നേരിട്ട് ബാധിക്കുന്ന തൊഴിലാളികൾക്ക് വലിയ സുരക്ഷാ വ്യവസ്ഥകൾ ഉറപ്പുനൽകുന്നതാണ് പുതിയ പ്രഖ്യാപനങ്ങൾ.

## Article Content

**[** യു എ യിൽ ജൂൺ 1 മുതൽ വൻ നിയമ മാറ്റങ്ങളാണ് വരാൻ പോകുന്നത്. ശബളം, ബാങ്കിങ് ,ബിസിനെസ്സ് മേഖലകളിൽ നിർണായകമായ പരിഷ്‌കാരങ്ങൾ കൊണ്ടുവരും യുണൈറ്റഡ് അറബ് എമറൈറ്സിൽ താമസിക്കുന്ന ലക്ഷ കണക്കിന് പ്രവാസികളെയും ബിസിനെസ്സ് മേഖലയിലും നേരിട്ട് ബാധിക്കുന്ന തൊഴിലാളികൾക്ക് വലിയ സുരക്ഷാ വ്യവസ്ഥകൾ ഉറപ്പുനൽകുന്നതാണ് പുതിയ പ്രഖ്യാപനങ്ങൾ.

ഏറ്റവും പ്രധാനപ്പെട്ട മാറ്റം സ്വകാര്യ മേഖല ജീവനക്കാരുടെ ശമ്പളവും ആയി ബന്ധപ്പെട്ടാണ്. പുതിയ നിയമ പ്രകാരം ഓരോ മാസത്തേയും ശബളം അടുത്ത മാസം ഒന്നാം തിയ്യതിക്കോ അതിന് മുന്നയോ ജീവനക്കാരുടെ അക്കൗണ്ടുകളിലേക് എത്തണം.

ഇപ്പോഴുണ്ടായിരുന്ന 15 ദിവസത്തെ സമയ പരിധി പൂർണമായും ഒഴിവാക്കും. ഇനി ശബളം വൈകിയാൽ രണ്ടാം ദിവസം മുതൽ തന്നെ തൊഴിലുടമക്കെതിരെ നിയമ നടപടി സ്വീകരിക്കാവുന്നതാണ്. പ്രവാസി തൊഴിലാളികൾ ഏറെ കാലം ഉന്നയിച്ചിരുന്ന ശമ്പള വിതരണത്തിലെ കാലതാമസത്തിന് ഒരു പരിഹാരം ആകുമെന്നാണ് പുതിയ നിയമത്തിൽ പ്രതിഷിക്കുന്നത്. യുവാക്കൾക്ക് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യവും സുതാര്യതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പരിഷ്കാരങ്ങളും പുതിയ നിയമത്തിന്റെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/363091/new-laws-come-into-force-in-uae)