---
title: "യുഎഇയിൽ രാത്രികാല ഗതാഗത നിയന്ത്രണം; ദുബായിൽ നിന്ന് മലീഹ റോഡിലേക്കുള്ള എക്സിറ്റ് താൽക്കാലികമായി അടച്ചു"
english_title: "Etihad Rail construction; Dubai-Maliha Road exit closed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/363296/etihad-rail-construction-dubai-maliha-road-exit-closed-"
published_at: "2026-06-02T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1e62684b695_train.jpg"
keywords: ["Etihad Rail construction", "Dubai", "Dubai-Maliha Road"]
---

# യുഎഇയിൽ രാത്രികാല ഗതാഗത നിയന്ത്രണം; ദുബായിൽ നിന്ന് മലീഹ റോഡിലേക്കുള്ള എക്സിറ്റ് താൽക്കാലികമായി അടച്ചു

> **Lead Summary:** **ദുബായ് : **ഇത്തിഹാദ് റെയിൽ പദ്ധതിയുടെ അടിസ്ഥാന സൗകര്യ വികസന ജോലികളുടെ ഭാഗമായി ദുബായിൽ നിന്ന് മലീഹ റോഡിലേക്കുള്ള എക്സിറ്റ് താൽക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു.

## Article Content

**ദുബായ് : **ഇത്തിഹാദ് റെയിൽ പദ്ധതിയുടെ അടിസ്ഥാന സൗകര്യ വികസന ജോലികളുടെ ഭാഗമായി ദുബായിൽ നിന്ന് മലീഹ റോഡിലേക്കുള്ള എക്സിറ്റ് താൽക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു.

ഞായർ അർധരാത്രിമുതൽ ജൂൺ 10 വരെയാണ്‌ നിയന്ത്രണം. ഇ‍ൗ പത്തുദിവസം രാത്രി സമയങ്ങളിൽ മാത്രമായിരിക്കും ഗതാഗത നിയന്ത്രണം. ഓരോ ദിവസവും രാത്രി 12 മുതൽ പുലർച്ചെ ആറുവരെ എക്‌സിറ്റ് അടച്ചിടും.

യുഎഇയിലെ വിവിധ എമിറേറ്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിൽ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്‌. പദ്ധതിയുടെ നിർമാണ പ്രവർത്തനം തടസ്സരഹിതമായി മുന്നോട്ടുകൊണ്ടുപോകാനാണ് താൽക്കാലിക നടപടി. ഈ സമയങ്ങളിൽ വാഹനമോടിക്കുന്നവർ യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യണം. പകരം വഴികൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/363296/etihad-rail-construction-dubai-maliha-road-exit-closed-)