---
title: "മരിച്ചത് കണ്ണൂർ സ്വദേശി; ഷാര്‍ജയില്‍ മലയാളി കുത്തേറ്റ് മരിച്ച സംഭവം, നാലുപേർ കസ്റ്റഡിയില്‍"
english_title: "More details emerge on the incident of a Malayali youth being stabbed to death in Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/363392/more-details-emerge-on-the-incident-of-a-malayali-youth-being-stabbed-to-death-in-sharjah"
published_at: "2026-06-02T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1eabec522d5_sharjah_police.jpg"
keywords: ["Latest News", "Gulf News", "Murder Case", "Sharjah Police"]
---

# മരിച്ചത് കണ്ണൂർ സ്വദേശി; ഷാര്‍ജയില്‍ മലയാളി കുത്തേറ്റ് മരിച്ച സംഭവം, നാലുപേർ കസ്റ്റഡിയില്‍

> **Lead Summary:** **ഷാര്‍ജ: **ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരിച്ചത് കണ്ണൂർ സ്വദേശിയായ ഇസ്മായില്‍ പൊന്നാരം ഇബ്രാഹിം കുട്ടിയാണ്. ടിക്ടോക്കിലെ തര്‍ക്കത്തെതുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം. സംഭവത്തില്‍ കൊല്ലം സ്വദേശി ഉൾപ്പടെ നാലുപേരെ ഷാർജ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

## Article Content

**ഷാര്‍ജ: **ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരിച്ചത് കണ്ണൂർ സ്വദേശിയായ ഇസ്മായില്‍ പൊന്നാരം ഇബ്രാഹിം കുട്ടിയാണ്. ടിക്ടോക്കിലെ തര്‍ക്കത്തെതുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം. സംഭവത്തില്‍ കൊല്ലം സ്വദേശി ഉൾപ്പടെ നാലുപേരെ ഷാർജ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ടിക് ടോക്കില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ദിവസങ്ങളായി തര്‍ക്കം നിലനിന്നിരുന്നു. ഇന്നലെ രാത്രി രണ്ടുഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ പരസ്പരം കൊലവിളി നടത്തി. അതിന് പിന്നാലെ ഉണ്ടായ കത്തിക്കുത്തിലാണ് ഇസ്മയില്‍ കൊല്ലപ്പെട്ടത്.

ഏറെനാളായി ഷാര്‍ജയില്‍ ജോലി ചെയ്യുന്നയാളാണ് കൊല്ലപ്പെട്ട ഇസ്മയില്‍. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ഷാര്‍ജ പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/363392/more-details-emerge-on-the-incident-of-a-malayali-youth-being-stabbed-to-death-in-sharjah)