---
title: "ഹജ്ജ് കഴിഞ്ഞ് മടങ്ങാനിരിക്കെ മലയാളി ജിദ്ദ എയർപോർട്ടിൽ മരിച്ചു"
english_title: "Malayali dies at Jeddah airport while returning from Hajj"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/363573/malayali-dies-at-jeddah-airport-while-returning-from-hajj-NEW"
published_at: "2026-06-03T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fe157d1511_DEAD.jpg"
keywords: []
---

# ഹജ്ജ് കഴിഞ്ഞ് മടങ്ങാനിരിക്കെ മലയാളി ജിദ്ദ എയർപോർട്ടിൽ മരിച്ചു

> **Lead Summary:** **ജിദ്ദ: **ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മലയാളി തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം മങ്കട വെള്ളില യു.കെ പടി സ്വദേശി അലവി ഊരാക്കോട്ടിൽ ആണ് മരിച്ചത്.

## Article Content

**ജിദ്ദ: **ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മലയാളി തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം മങ്കട വെള്ളില യു.കെ പടി സ്വദേശി അലവി ഊരാക്കോട്ടിൽ ആണ് മരിച്ചത്.

സ്വകാര്യ ഗ്രൂപ്പിന് കീഴിലാണ് ഇദ്ദേഹം ഹജ്ജ് നിർവഹിക്കാനായി സൗദി അറേബ്യയിൽ എത്തിയത്. ഹജ്ജ് ചടങ്ങുകളെല്ലാം സമാധാനപരമായി പൂർത്തിയാക്കി, നാട്ടിലേക്കുള്ള വിമാനം കയറാനായി എയർപോർട്ടിൽ എത്തിയപ്പോഴായിരുന്നു അന്ത്യം.

നിലവിൽ മൃതദേഹം ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. തുടർനടപടികൾക്കായി ജിദ്ദയിലെ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്. നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/363573/malayali-dies-at-jeddah-airport-while-returning-from-hajj-NEW)