---
title: "കുവൈത്ത് വിമാനത്താവളത്തിലെ ഇറാൻ ആക്രമണം; കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരിച്ച് എംബസി"
english_title: "Indian Embassy confirms Indian national killed in Iran attack at Kuwait airport"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/363627/indian-embassy-confirms-indian-national-killed-in-iran-attack-at-kuwait-airport"
published_at: "2026-06-03T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fda833e655_iran.jpg"
keywords: ["LATEST NEWS", "Kuwait airport", "Indian Embassy", "Iran attack"]
---

# കുവൈത്ത് വിമാനത്താവളത്തിലെ ഇറാൻ ആക്രമണം; കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരിച്ച് എംബസി

> **Lead Summary:** കുവൈത്ത് സിറ്റി: **[** കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരണം. ഇന്ത്യൻ എംബസിയാണ് കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരിച്ചത്.മരിച്ചത് മധ്യപ്രദേശ് സ്വദേശിയാണെന്ന് സൂചന.

## Article Content

കുവൈത്ത് സിറ്റി: **[** കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരണം. ഇന്ത്യൻ എംബസിയാണ് കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരിച്ചത്.മരിച്ചത് മധ്യപ്രദേശ് സ്വദേശിയാണെന്ന് സൂചന.

മരിച്ചയാളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും 63 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരക്കേറ്റവരിൽ 7 പേർക്ക് അടിയന്തര ശാസ്ത്രക്രിയ വേണ്ടി വന്നു.

ആക്രമണത്തെ ശക്തമായി അപലപിച്ച കുവൈത്ത്, തിരിച്ചടിക്കുമെന്ന സൂചന നൽകി. കുവൈത്തിലെ നയതന്ത്ര മിഷൻ ഓഫീസുകളും ആക്രമിക്കപ്പെട്ടു. ആക്രമണത്തിന് പിന്നാലെ വിമാന സർവീസുകൾ താൽക്കാലികമായി നിലച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/363627/indian-embassy-confirms-indian-national-killed-in-iran-attack-at-kuwait-airport)