---
title: " മജാനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകട; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക് "
english_title: "Car and bike collide in Majan; Biker seriously injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/363743/car-and-bike-collide-in-majan-biker-seriously-injured"
published_at: "2026-06-04T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a211d3479678_accndet.jpg"
keywords: []
---

#  മജാനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകട; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക് 

> **Lead Summary:** **ദുബായ് : (https://gcc.truevisionnews.com/**) മജാനിലെ ഒരു ഉൾറോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകട . ബൈക്ക് യാത്രക്കാരന് ഗുരുതര പരുക്കേറ്റു. തെറ്റായ ദിശയിലൂടെ സഞ്ചരിച്ച ബൈക്ക് യാത്രക്കാരൻ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

## Article Content

**ദുബായ് : (https://gcc.truevisionnews.com/**) മജാനിലെ ഒരു ഉൾറോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകട . ബൈക്ക് യാത്രക്കാരന് ഗുരുതര പരുക്കേറ്റു. തെറ്റായ ദിശയിലൂടെ സഞ്ചരിച്ച ബൈക്ക് യാത്രക്കാരൻ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

പരുക്കേറ്റ ബൈക്ക് യാത്രക്കാരനെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. വൺവേ ലംഘനത്തെത്തുടർന്നുള്ള അപകടത്തിന്റെ പശ്ചാത്തലത്തിൽ റോഡിലെ എതിർദിശയിലൂടെയുള്ള ഡ്രൈവിങ്ങിനെതിരെ മോട്ടർ വാഹന ഉടമകൾക്കും ബൈക്ക് യാത്രികർക്കും ദുബായ് പൊലീസ് കർശന മുന്നറിയിപ്പ് നൽകി.

എതിർദിശയിലൂടെയുള്ള വൺവേ ലംഘനം റോഡ് ഉപയോക്താക്കളുടെ ജീവന് നേരിട്ടുള്ള ഭീഷണിയാണെന്നും മാരകമായ അപകടങ്ങളിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണിതെന്നും ദുബായ് പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രി. ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു.

ഇത്തരം അപകടകരമായ ഡ്രൈവിങ് രീതികൾ നേർക്കുനേരെയുള്ള വലിയ കൂട്ടിയിടികൾക്ക് കാരണമാകുകയും, കാൽനടയാത്രക്കാരുടെയും മറ്റ് വാഹനങ്ങളുടെയും സുരക്ഷയെ ബാധിക്കുകയും ചെയ്യും. റോഡ് നിയമങ്ങൾ കാറ്റിൽപ്പറത്തി വൺവേ തെറ്റിച്ച് വണ്ടിയോടിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടികളായിരിക്കും സ്വീകരിക്കുകയെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/363743/car-and-bike-collide-in-majan-biker-seriously-injured)