---
title: "കണ്ണൂർ സ്വദേശിയായ പ്രവാസിയെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Kannur native expatriate found dead in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/363868/kannur-native-expatriate-found-dead-in-oman"
published_at: "2026-06-04T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a21afb4d9f6d_gcc1.jpg"
keywords: ["Latest News", "Gulf News", "Death"]
---

# കണ്ണൂർ സ്വദേശിയായ പ്രവാസിയെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **മസ്കത്ത്: **കണ്ണൂർ സ്വദേശിയായ പ്രവാസിയെ ഒമാനിലെ ഇസ്കിയിൽ മരിച്ച നിലയിൽ കണ്ടെത്തി. എടക്കാട് കെ.ഇ.യു.പി സ്കൂളിന് സമീപം പടിക്കൽ വീട്ടിൽ ജനാർദനൻ- നിർമല ദമ്പതികളുടെ മകൻ ജിജേഷ് ആണ് മരിച്ചത്.

## Article Content

**മസ്കത്ത്: **കണ്ണൂർ സ്വദേശിയായ പ്രവാസിയെ ഒമാനിലെ ഇസ്കിയിൽ മരിച്ച നിലയിൽ കണ്ടെത്തി. എടക്കാട് കെ.ഇ.യു.പി സ്കൂളിന് സമീപം പടിക്കൽ വീട്ടിൽ ജനാർദനൻ- നിർമല ദമ്പതികളുടെ മകൻ ജിജേഷ് ആണ് മരിച്ചത്.

ഇസ്കിയില്‍ ഓട്ടോ ഗാരേജിൽ പ്രവർത്തിച്ചുവരികയായിരുന്നു. താമസസ്ഥലത്തെ കുളിമുറിയിൽ മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർനടപടികൾക്കായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഭാര്യ: ദിഷിന. മകൾ: തന്മയ. സഹോദരങ്ങൾ: നിജേഷ്, ഷിജേഷ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/363868/kannur-native-expatriate-found-dead-in-oman)