---
title: "മുന്നറിയിപ്പുകൾ തള്ളി, വീഴ്ചകൾ ആവർത്തിച്ചു; അബുദാബിയിലെ പ്രമുഖ കഫേ അധികൃതർ പൂട്ടിച്ചു"
english_title: "Abu Dhabi's leading cafe closed by authorities"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/364018/abu-dhabis-leading-cafe-closed-by-authorities"
published_at: "2026-06-05T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a228cd9a7549_Abu_Dhabis_leading_cafe_closed_by_authorities.jpg"
keywords: ["Latest News", "Abu Dhabi", "ADAFSA", "GulfNews", "Abu Dhabi Cafe Closed Down"]
---

# മുന്നറിയിപ്പുകൾ തള്ളി, വീഴ്ചകൾ ആവർത്തിച്ചു; അബുദാബിയിലെ പ്രമുഖ കഫേ അധികൃതർ പൂട്ടിച്ചു

> **Lead Summary:** അബൂദബി: ഭക്ഷ്യസുരക്ഷാ നിയമങ്ങളും മാനദണ്ഡങ്ങളും തുടർച്ചയായി ലംഘിച്ചതിനെ തുടർന്ന് അബുദാബി നഗരത്തിലെ പ്രമുഖ കഫേ ശാഖ അധികൃതർ താത്കാലികമായി പൂട്ടിച്ചു.

## Article Content

അബൂദബി: ഭക്ഷ്യസുരക്ഷാ നിയമങ്ങളും മാനദണ്ഡങ്ങളും തുടർച്ചയായി ലംഘിച്ചതിനെ തുടർന്ന് അബുദാബി നഗരത്തിലെ പ്രമുഖ കഫേ ശാഖ അധികൃതർ താത്കാലികമായി പൂട്ടിച്ചു.

സായിദ് പോർട്ട് ഏരിയയിൽ സി.എൻ. 4237302 കൊമേഴ്‌സ്യൽ ലൈസൻസിൽ പ്രവർത്തിക്കുന്ന ‘ഗലേറിയ കഫേ എൽ.എൽ.സി’ ശാഖയ്‌ക്കെതിരെയാണ് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അഡാഫ്സ) നടപടി സ്വീകരിച്ചത്.

ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വീഴ്ചകൾ ആവർത്തിച്ചതിനെ തുടർന്ന് കഫേ അധികൃതർക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, സാഹചര്യം മെച്ചപ്പെടുത്താനോ ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കാനോ അവർ തയ്യാറാകാത്തതിനെ തുടർന്നാണ് ഈ ശക്തമായ നടപടി.

കണ്ടെത്തിയ നിയമലംഘനങ്ങളെല്ലാം പരിഹരിക്കുകയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്ത ശേഷം മാത്രമേ കഫേക്ക്​ വീണ്ടും പ്രവര്‍ത്തനാനുമതി നൽകൂ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/364018/abu-dhabis-leading-cafe-closed-by-authorities)