---
title: "യുഎഇയിൽ എബോള കേസുകളില്ല, ആശങ്ക വേണ്ട; രാജ്യം ഉയർന്ന ജാഗ്രതയിലെന്ന് ആരോഗ്യ മന്ത്രാലയം"
english_title: "Ministry of Health raises alert; no Ebola confirmed in UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/364169/ministry-of-health-raises-alert-no-ebola-confirmed-in-uae"
published_at: "2026-06-06T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23a58e94fba_EBOLA.jpg"
keywords: ["Ministry of Health", "Alert", "Ebola", "UAE"]
---

# യുഎഇയിൽ എബോള കേസുകളില്ല, ആശങ്ക വേണ്ട; രാജ്യം ഉയർന്ന ജാഗ്രതയിലെന്ന് ആരോഗ്യ മന്ത്രാലയം

> **Lead Summary:** **ദുബായ്: ** യുഎഇയിൽ നിലവിൽ എബോള വൈറസ് ബാധയുടെ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം. ആഗോള ആരോഗ്യ സാഹചര്യങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ്‌. രാജ്യത്ത് ഉയർന്ന ജാഗ്രത തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

## Article Content

**ദുബായ്: ** യുഎഇയിൽ നിലവിൽ എബോള വൈറസ് ബാധയുടെ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം. ആഗോള ആരോഗ്യ സാഹചര്യങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ്‌. രാജ്യത്ത് ഉയർന്ന ജാഗ്രത തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

യുഎഇയിൽനിന്ന് യാത്രതിരിച്ച് ദിവസങ്ങൾക്കുശേഷം ഉഗാണ്ടയിൽ എത്തിയ ഒരാൾക്ക് എബോള സ്ഥിരീകരിച്ച സംഭവവുമായി ബന്ധപ്പെട്ട്, ലോകാരോഗ്യ സംഘടനയുമായും അന്താരാഷ്ട്ര ആരോഗ്യ ഏജൻസികളുമായും സഹകരിച്ചാണ് നടപടികൾ സ്വീകരിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.

ബാധിതനായ വ്യക്തി യുഎഇയിൽ താമസിച്ചിരുന്ന കാലയളവിൽ രാജ്യത്തെ ആരോഗ്യ സ്ഥാപനങ്ങളൊന്നും സന്ദർശിച്ചിട്ടില്ല. മുൻകരുതൽ നടപടികളുടെ ഭാഗമായി അപകടസാധ്യതാ വിലയിരുത്തൽ, സമ്പർക്കപ്പട്ടിക തയ്യാറാക്കൽ, രോഗനിരീക്ഷണം ഉൾപ്പെടെയുള്ള പൊതുജനാരോഗ്യ നടപടികൾ ദേശീയ -അന്തർദേശീയ മാനദണ്ഡങ്ങൾക്കനുസൃതമായി സജീവമാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽനിന്ന് മാത്രം സ്വീകരിക്കണം. സ്ഥിരീകരിക്കാത്ത വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/364169/ministry-of-health-raises-alert-no-ebola-confirmed-in-uae)