---
title: "ഉരുകിയൊലിച്ച് ഗൾഫ് നാടുകൾ; വേനൽച്ചൂട് റെക്കോർഡിലേക്ക്! 2019ന് ശേഷമുള്ള രണ്ടാമത്തെ ഉയർന്ന താപനില രേഖപ്പെടുത്തി ഒമാൻ"
english_title: "Oman records second highest temperature since 2019"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/364324/oman-records-second-highest-temperature-since-2019"
published_at: "2026-06-06T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a240a8701cb1_27.jpg"
keywords: ["Latest News", "Oman", "Summer Heat Reaches Record High", "High Temperature"]
---

# ഉരുകിയൊലിച്ച് ഗൾഫ് നാടുകൾ; വേനൽച്ചൂട് റെക്കോർഡിലേക്ക്! 2019ന് ശേഷമുള്ള രണ്ടാമത്തെ ഉയർന്ന താപനില രേഖപ്പെടുത്തി ഒമാൻ

> **Lead Summary:** **മസ്‌കത്ത്: [**[ ]ഗൾഫ് രാജ്യങ്ങളിൽ വേനൽച്ചൂട് കനക്കുന്നതിനിടെ, കഴിഞ്ഞ മേയ് മാസത്തിൽ ഒമാനിലെ ഏറ്റവും ഉയർന്ന താപനില ബർകയിൽ രേഖപ്പെടുത്തിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

## Article Content

**മസ്‌കത്ത്: [**[ ]ഗൾഫ് രാജ്യങ്ങളിൽ വേനൽച്ചൂട് കനക്കുന്നതിനിടെ, കഴിഞ്ഞ മേയ് മാസത്തിൽ ഒമാനിലെ ഏറ്റവും ഉയർന്ന താപനില ബർകയിൽ രേഖപ്പെടുത്തിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

49.1°C എന്ന റെക്കോർഡ് ചൂടാണ് ബർകയിൽ മാത്രം അനുഭവപ്പെട്ടത്. ഒമാനിൽ ഉടനീളം മേയ് മാസം കടുത്ത ചൂടാണ് രേഖപ്പെടുത്തിയതെന്ന് സിഎഎയുടെ പ്രതിമാസ കാലാവസ്ഥാ കണക്കുകൾ വ്യക്തമാക്കുന്നു.

ബർകയ്ക്ക് തൊട്ടുപിന്നാലെ സുവൈഖ് (48.8°C), സഹം (48.6°C), അൽ ഖാബൂറ (48.5°C), വാദി അൽ മആവിൽ (48°C) എന്നീ പ്രദേശങ്ങളും വിയർത്തുരുകി. എന്നാൽ ഈ കടുംചൂടിലും ഒമാനിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ജബൽ ഷംസ് പതിവുപോലെ പക്കാ കൂളായി നിന്നു.

വെറും 10.4°C ആണ് മേയ് മാസത്തിൽ ഇവിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. ജബൽ ഷംസിന് പുറമെ സൈഖ് (15.8°C), ജബൽ ഹാരിം (16°C), അൽ സിനീന (18.4°C), യൻഖുൽ (19.5°C) തുടങ്ങിയ ഇടങ്ങളിലും തണുപ്പുള്ള കാലാവസ്ഥയായിരുന്നു.

ഇതിനിടെ അൽ വാഫി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മറ്റൊരു കൗതുക വിവരവും പങ്കുവെച്ചു. ഈ സ്റ്റേഷൻ തുടങ്ങിയ ശേഷമുള്ള ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കഴിഞ്ഞ 2025 മേയ് മാസത്തിലായിരുന്നു (48°C).

എന്നാൽ തൊട്ടുപിന്നാലെ ഈ വർഷം (2026 മേയ്) 47.9°C ചൂട് ഇവിടെ രേഖപ്പെടുത്തി. 2019-ൽ ഈ സ്റ്റേഷൻ സ്ഥാപിച്ചതിന് ശേഷമുള്ള രണ്ടാമത്തെ ഉയർന്ന താപനിലയാണിത്. വരും ദിവസങ്ങളിലും ചൂട് വൻതോതിൽ ഉയരുമെന്നാണ് പ്രവചനം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/364324/oman-records-second-highest-temperature-since-2019)