---
title: "പ്രവാസി ഇന്ത്യക്കാരൻ സൗദിയിൽ അന്തരിച്ചു"
english_title: "Expatriate Indian dies in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/364418/expatriate-indian-dies-in-saudi-arabia"
published_at: "2026-06-07T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a24fa8972bf8_dead.jpg"
keywords: []
---

# പ്രവാസി ഇന്ത്യക്കാരൻ സൗദിയിൽ അന്തരിച്ചു

> **Lead Summary:** **ഹഫർ അൽ ബാത്ത് : **സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്തീനിൽ ചികിത്സയിലിരിക്കെ പ്രവാസി ഇന്ത്യക്കാരൻ മരിച്ചു. തെലങ്കാന സ്വദേശി യൂസുഫ് മുഹമ്മദ് ആണ് ആശുപത്രിയിൽ മരിച്ചത്.

## Article Content

**ഹഫർ അൽ ബാത്ത് : **സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്തീനിൽ ചികിത്സയിലിരിക്കെ പ്രവാസി ഇന്ത്യക്കാരൻ മരിച്ചു. തെലങ്കാന സ്വദേശി യൂസുഫ് മുഹമ്മദ് ആണ് ആശുപത്രിയിൽ മരിച്ചത്.

ഹഫർ അൽ ബാത്തീനിലെ സനയ്യയിൽ ദീർഘകാലമായി സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. കടുത്ത വയറുവേദനയും ഛർദ്ദിയുമായി ഹഫർ അൽ ബാത്തീനിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പരിശോധനകളിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും നില വഷളായിരുന്നു. ഭാര്യ: സഫിയ ബീഗം. മക്കൾ: സിത്താര, മുഹമ്മദ് അഫാഖ്, ശിഫ ഫാത്തിമ, മുഹമ്മദ് അസാദ്.

മരണാനന്തര നടപടികൾ പൂർത്തിയാക്കുന്നതിനായി ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ആവശ്യമായ നിയമനടപടികൾ ഒഐസിസി പ്രസിഡന്റ് വിബിൻ മറ്റത്ത് പൂർത്തിയാക്കി. വിമാന മാർഗം ഹൈദരാബാദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/364418/expatriate-indian-dies-in-saudi-arabia)